Sections

ഫോക്സ്വാഗൺ ഇന്ത്യ ഫോക്സ്ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു

Thursday, Oct 05, 2023
Reported By Admin
Volkswagen India

കൊച്ചി: ഫോക്സ്വാഗൺ ഇന്ത്യ, ഉത്സവ സീസണിനെ വരവേൽക്കുന്നതിനായി ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ആകർഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഫോക്സ്ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു. ഫെസ്റ്റിന് മുന്നോടിയായി ഫോക്സ്വാഗന്റെ ജനപ്രിയ മോഡലുകളായ ടൈഗൺ, വിർട്ടസ് എന്നിവയിൽ പുതിയ ഫീച്ചർ മെച്ചപ്പെടുത്തലുകൾ അവതരിപ്പിച്ച കമ്പനി, വിർട്ടസ് മാറ്റ് എഡിഷൻ (കാർബൺ സ്റ്റീൽ ഗ്രേ മാറ്റ്) പുറത്തിറക്കി അതിന്റെ ജിടി എഡ്ജ് ശേഖരവും വിപുലീകരിച്ചിട്ടുണ്ട്.

ഫോക്സ്വാഗൺ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി 2023 ഒക്ടോബർ 03 മുതൽ നവംബർ 15 വരെ കമ്പനിയുടെ 189 വിൽപന കേന്ദ്രങ്ങളിലും, 133 സർവീസ് ടച്ച്പോയിന്റുകളിലുടനീളവും പ്രത്യേക ഓഫറുകളും ആകർഷകമായ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഫോക്സ്ഫെസ്റ്റ് 2023 കാലയളവിൽ ബുക്കിങുകൾക്കും ടെസ്റ്റ് ഡ്രൈവുകൾക്കും ഉറപ്പായ സമ്മാനങ്ങളും ഫോക്സ്വാഗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

യഥാക്രമം ഡൈനാമിക്, പെർഫോമൻസ് ലൈനിന്റെ ടോപ്ലൈൻ, ജിടി പ്ലസ് വകഭേദങ്ങളിൽ ഈ സെഗ്മെന്റിൽ ആദ്യമായി ഇരട്ട ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ (ഡ്രൈവർ ആൻഡ് കോ-ഡ്രൈവർ), ഫൂട്ട്വെൽ ഇല്യൂമിനേഷൻ എന്നിവയാണ് ടൈഗൺ, വിർട്ടസ് മോഡലുകളിൽ അധികമായി ചേർത്ത ഫീച്ചറുകൾ. ഇൻകാബിൻ അനുഭവം മെച്ചപ്പെടുത്തുന്നതിന് ടൈഗൺ, വിർട്ടസ് എന്നിവയിലുടനീളം ജിടി പ്ലസ് വേരിയന്റുകളിൽ (ഡിഎസ്ജി, മാന്വൽ) സബ്വൂഫറും ആംപ്ലിഫയറും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന മാറ്റ് എക്സ്റ്റീരിയർ ഓപ്ഷൻ ഇപ്പോൾ ഫോക്സ്വാഗൺന്റെ വിർട്ടസ് കാർബൺ സ്റ്റീൽ ഗ്രേ മാറ്റിൽ ലഭ്യമാണെന്നതാണ് ഫോക്സ്ഫെസ്റ്റിന്റെ മറ്റൊരു സവിശേഷത.

സൗജന്യ വാഹന പരിശോധനക്കൊപ്പം നിശ്ചിത കിലോമീറ്ററുകൾക്ക് സൗജന്യ പിക്കപ്പ്-ഡ്രോപ്പ് സൗകര്യം, ഫോക്സ്വാഗൺ അസിസ്റ്റൻസ് വഴിയുള്ള ഡോർസ്റ്റെപ്പ് സേവനങ്ങൾ, പീരിയോഡിക് അറ്റകുറ്റപ്പണികൾക്കായി മൊബൈൽ സേവന യൂണിറ്റുകൾ, സർവീസ് വാല്യൂ പാക്കേജിൽ ആകർഷകമായ ഓഫറുകൾ, വിപുലീകൃത വാറന്റി, റോഡ്സൈഡ് അസിസ്റ്റൻസ്, ടയേഴ്സ് തുടങ്ങിയ ഫോക്സ്വാഗൺ സേവനങ്ങളിലെല്ലാം ഓഫറുകളും ആനുകൂല്യങ്ങളും ബാധകമായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.