- Trending Now:
കൊച്ചി: വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ (വി) സംരംഭകത്വ വിഭാഗമായ വി ബിസിനസ് അടുത്ത മൂന്നു വർഷങ്ങളിൽ രാജ്യത്തുടനീളമായി 12 ദശലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ച് വൈദ്യുത വിതരണ ശൃംഖലയ്ക്ക് കരുത്തേകും. ആധുനിക മീറ്ററിങ് സംവിധാനവും ഐഒടി സേവനങ്ങളും അതിവേഗത്തിൽ പ്രയോജനപ്പെടുത്താനും ഇതു സഹായകമാകും.
വൈദ്യുത വിതരണ കമ്പനികളുടെ സാങ്കേതിക, വാണിജ്യ മേഖലകളിലെ നഷ്ടം കുറക്കാനും ഇതു വഴിയൊരുക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ വൈദ്യുതി ഉപഭോഗം സംബന്ധിച്ച് തൽക്ഷണ വിവരങ്ങൾ ലഭ്യമാക്കുകയും ഐഒടി സ്മാർട്ട് സെൻട്രൽ സംവിധാനം വഴി ദശലക്ഷക്കണക്കിനു മീറ്ററുകളുടെ സമഗ്രമായ വിവരങ്ങൾ വിതരണ സ്ഥാപനങ്ങൾക്കു നൽകുകയും ചെയ്യാൻ ഇവ സഹായകമാകും.
സ്മാർട്ട് വൈദ്യുത മീറ്റർ രംഗത്ത് ആദ്യമെത്തിയ തങ്ങൾ 2018-ലാണ് ആദ്യ സ്മാർട്ട് മീറ്റർ വിന്യസിച്ചതെന്ന് വി ചീഫ് എൻറർപ്രൈസ് ബിസിനസ് ഓഫിസർ അരവിന്ദ് നെവാട്ടിയ പറഞ്ഞു. ഊർജ്ജ നഷ്ടം കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും ഇന്ത്യയിലെമ്പാടും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും 12 ദശലക്ഷം സ്മാർട്ട് മീറ്ററുകൾ വിന്യസിക്കുന്നതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.