- Trending Now:
കൊച്ചി: യുടിഐ മ്യൂച്വൽ ഫണ്ട് 'യുടിഐ നിഫ്റ്റി200 ക്വാളിറ്റി 30 ഇൻഡെക്സ് ഫണ്ട്', 'യുടിഐ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇൻഡക്സ് ഫണ്ട്' എന്നീ പേരുകളിൽ രണ്ട് പുതിയ ഇൻഡെക്സ് ഫണ്ടുകൾ അവതരിപ്പിച്ചു.
ഈ ഫണ്ടുകൾ യുടിഐയുടെ ഇൻഡെക്സ് ഫണ്ട് മാനേജ്മെൻറ് മേഖലയിലെ വിപുലമായ പ്രവൃത്തിപരിചയം പ്രയോജനപ്പെടുത്തി ചെലവ് കുറഞ്ഞതും ഉയർന്ന നിലവാരമുള്ള നിക്ഷേപ ഓപ്ഷനുകളിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഒരുക്കുന്നത്. ഇന്ത്യൻ ഇക്വിറ്റിയുടെ ടാർഗെറ്റു ചെയ്ത മേഖലകളിൽ അല്ലെങ്കിൽ നിക്ഷേപ ശൈലികളിൽ നിക്ഷേപിക്കാനാണ് ഈ ഫണ്ടുകൾ നിക്ഷേപകർക്ക് അവസരം നൽകുന്നത്.
നിഫ്റ്റി200 ക്വാളിറ്റി 30 ടിആർഐ പിൻതുടരുന്ന ഓപ്പൺ-എൻഡഡ് സ്കീമാണിത്.
യുടിഐ നിഫ്റ്റി200 ക്വാളിറ്റി 30 ഇൻഡക്സ് ഫണ്ട് ഓപ്പൺ-എൻഡഡ് സ്കീം യുടിഐ മ്യൂച്ചൽ ഫണ്ടിൻറെ ഇൻഡക്സ് ഫണ്ട് ഓഫറുകളുടെ നൂതനമായ കൂട്ടിച്ചേർക്കലാണ്. ഇതിലൂടെ ശക്തമായ സാമ്പത്തിക മാനദണ്ഡങ്ങളും സ്ഥിരതയുള്ള ബാലൻസ് ഷീറ്റുമുള്ള 30 ഉയർന്ന നിലവാരമുള്ള കമ്പനികളുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിൽ നിക്ഷേപിക്കാം.
മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാനായി യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് പരിഗണിക്കാം... Read More
യുടിഐ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇൻഡക്സ് ഫണ്ടും വിപണിയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഇന്ത്യയിലെ 10 പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിലേക്കാണ് അവസരം നൽകുന്നു.
പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) സെപ്തംബർ 16 ന് അവസാനിക്കും. 5,000 രൂപയാണ് ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
അനുയോജ്യമായതും കരുത്തുറ്റതുമായ നിക്ഷേപ മാർഗങ്ങൾക്കൊപ്പം യുടിഐ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇൻഡക്സ് ഫണ്ടിൻറെയും യുടിഐ നിഫ്റ്റി 200 ക്വാളിറ്റി 30 ഇൻഡക്സ് ഫണ്ടിൻറെയും അവതരണം യുടിഐ മ്യൂച്വൽ ഫണ്ടിൻറെ നിക്ഷേപകരുടെ ശാക്തീകരണ ത്തിൻറെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണെന്ന് യുടിഐ എഎംസിയുടെ പാസീവ്, ആർബിട്രേജ് & ക്വാണ്ട് സ്ട്രാറ്റജീസ് മേധാവി ശർവൻ കുമാർ ഗോയൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.