- Trending Now:
കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രിൽ 30ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫണ്ട് ഏകദേശം 68 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 22 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാർജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഫീനിക്സ് മിൽസ് ലിമിറ്റഡ്, ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്, ഓയിൽ ഇന്ത്യ ലിമിറ്റഡ്, ശ്രീറാം ഫിനാൻസ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഫോർജ് ലിമിറ്റഡ്, ട്യൂബ് ഇൻവെസ്റ്റ്മെൻറ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ആസ്ട്രൽ ലിമിറ്റഡ്, വോൾട്ടാസ് ലിമിറ്റഡ്, ആൽകെം ലബോറട്ടറീസ് ലിമിറ്റഡ് തുടങ്ങിയവയിലാണ് 20 ശതമാനം നിക്ഷേപവും.
പോളിക്യാബ് പുതിയ എക്സ്പേർട്ട്സ് ആപ്പ് അവതരിപ്പിച്ചു... Read More
2004 ഏപ്രിൽ 7നാണ് പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഒരു പോർട്ട്ഫോളിയോയിൽ നിക്ഷേപം തേടുന്നവർക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് കണക്കാക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.