Sections

യുടിഐ ലാർജ് ആൻറ് മിഡ് ക്യാപ് ഫണ്ടിൻറെ മൊത്തം ആസ്തികൾ 4800 കോടി രൂപ കടന്നു

Wednesday, Aug 13, 2025
Reported By Admin
UTI Large & Mid Cap Fund Crosses ₹4,800 Cr AUM

കൊച്ചി: യുടിഐ ലാർജ് ആൻറ് മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികൾ 4800 കോടി രൂപ കടന്നതായി 2025 ജൂലൈ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2009-ൽ ആരംഭിച്ച യുടിഐ ലാർജ് ആൻറ് മിഡ് ക്യാപ് ഫണ്ട് വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്ഫോളിയോ ലഭ്യമാക്കുന്നു. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ, സുരക്ഷിതമായ നിക്ഷേപ സാധ്യതകൾ നൽകുന്ന മികച്ച കമ്പനികളിൽ നിക്ഷേപിക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.

2025 ജൂലൈ 31-ലെ കണക്കനുസരിച്ച് ഈ ഫണ്ടിൻറെ ഏകദേശം 49 ശതമാനം നിക്ഷേപം ലാർജ് ക്യാപ് കമ്പനികളിലും 38 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, ബാക്കിയുള്ളത് സ്മോൾ ക്യാപ് കമ്പനികളിലുമാണ്.

ഈ ഫണ്ട് പ്രധാനമായും എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇൻറർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്, വെദാന്ത ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് മാത്രം നിക്ഷേപത്തിൻറെ ഏകദേശം 30 ശതമാനം വരും.

വലിയ, ഇടത്തരം വിപണി മൂലധനമുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായതാണ് യുടിഐ ലാർജ് ആൻറ് മിഡ് ക്യാപ് ഫണ്ട്. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലുള്ള ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിൻറെ നിക്ഷേപരീതി. ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് അവരുടെ പ്രധാന ഇക്വിറ്റി പോർട്ട്ഫോളിയോ കെട്ടിപ്പടുക്കുന്നതിന് ഈ ഫണ്ട് അനുയോജ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.