Sections

യുടിഐ ലാർജ് ക്യാപ് ഫണ്ടിൻറെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നു

Wednesday, May 14, 2025
Reported By Admin
UTI Large Cap Fund crosses ₹12,600 Cr AUM in April 2025

കൊച്ചി: യുടിഐ ലാർജ് ക്യാപ് ഫണ്ടിൻറെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നതായി 2025 ഏപ്രിൽ 30ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാർജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. 38 വർഷത്തിലധികമായി സമ്പത്ത് സൃഷ്ടിക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡും ഉണ്ട്.

ഫണ്ടിൻറെ തുടക്കത്തിൽ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ഏപ്രിൽ 30 ആയപ്പോൾ 25.49 കോടി രൂപയായി വളർന്നു. യുടിഐ ലാർജ് ക്യാപ് ഫണ്ട് ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്കീം ആണ്. ഇത് പ്രധാനമായും അതത് മേഖലകളിൽ മത്സരക്ഷമതയുള്ള ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്നു. 'ന്യായമായ വിലയിൽ വളർച്ച' എന്ന നിക്ഷേപ രീതിയാണ് ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഈ ഫണ്ട് പിന്തുടരുന്നത്.

കുറഞ്ഞ കടബാധ്യതയുള്ളതും സ്ഥിരമായ വരുമാന വളർച്ചയുള്ളതും ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മൂലധന ചെലവിനേക്കാൾ ഉയർന്ന വരുമാനം നേടുന്നതും സ്ഥിരമായ പ്രവർത്തനങ്ങളിൽ നിന്ന് പണം നേടുന്നതുമായ കമ്പനികളിൽ നിക്ഷേപം നടത്താൻ ഈ ഫണ്ട് ലക്ഷ്യമിടുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ബജാജ് ഫിനാൻസ് ലിമിറ്റഡ്, അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ യുടിഐ ലാർജ് ക്യാപ് ഫണ്ടിൻറെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു. ഈ ടോപ് 10 ഓഹരികൾ ഫണ്ടിൻറെ പോർട്ട്ഫോളിയോയിലുടെ ഏകദേശം 51 ശതമാനം വരും.

നിലവിൽ ഉപഭോക്തൃ സേവനങ്ങൾ, വിവര സാങ്കേതികവിദ്യ, മൂലധന വസ്തുക്കൾ, ടെലികോം, വാഹന നിർമ്മാണം എന്നീ മേഖലകളിൽ കൂടുതൽ വിഹിതം നിക്ഷേപിച്ചിരിക്കുന്നതായും അതേസമയം എണ്ണ, വാതകം & ഉപഭോഗ ഇന്ധനങ്ങൾ, നിർമ്മാണ സാമഗ്രികൾ, ലോഹങ്ങൾ & ഖനനം, ഊർജ്ജം, എഫ്എംസിജി എന്നീ മേഖലകളിൽ കുറഞ്ഞ വിഹിതം നിക്ഷേപിച്ചിരിക്കുന്നതായും 2025 ഏപ്രിൽ 30ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ ഫണ്ട് ദീർഘകാലയളവിൽ മൂലധന നേട്ടം ലക്ഷ്യമിടുന്നു. നിക്ഷേപം നടത്തുന്നതിന് ഒരു ചിട്ടയായ സമീപനം പിന്തുടരുന്നു. കൂടാതെ തുടക്കം മുതൽ എല്ലാ വർഷവും വാർഷിക ലാഭവിഹിതം നൽകി വരുന്നു. യുടിഐ ലാർജ് ക്യാപ് ഫണ്ട് ഇതുവരെ ഏകദേശം 4,500 കോടി രൂപയുടെ മൊത്തം ലാഭവിഹിതം നൽകിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.