- Trending Now:
പണ്ട് നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് 1 രൂപ കൈമാറാന്‍ വേണ്ടി പോലും ബാങ്കില്‍ പോയി ക്യൂ നിന്ന് ഫോം പൂരിപ്പിച്ചു നല്‍കി വെയിറ്റ് ചെയ്യണമായിരുന്നു.എന്‍.ഇ.എഫ്.റ്റി എന്ന് പറയുന്ന ഈ രീതിയില്‍ നിന്നും ഇന്ന് എല്ലാം വിരല്‍തുമ്പിലെത്തിയിരിക്കുന്നു.ഒരു സ്മാര്‍ട്ട് ഫോണിന്റെ സഹായത്താല്‍, സ്വീകര്‍ത്താവിന്റെ അക്കൗണ്ട് നമ്പര്‍ പോലും ആവശ്യമില്ലാതെ തന്നെ നമുക്ക് അനായാസമായി പണം കൈമാറ്റം ചെയ്യാവുന്നതാണ്. ഇതിന് സഹായകമാകുന്ന അനേകം ആപ്പുകള്‍ നമുക്ക് ലഭ്യമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ, പേ ടിഎം മുതലായ അനവധി ആപ്പുകള്‍ ഇന്ന് ഈ രംഗത്ത് സജീവം ആണ്.
യുപിഐ ഇടപാടിന് ഫീസ് ഈടാക്കാനൊരുങ്ങി
സേവന ദാതാക്കള്‍; തുടക്കം ഫോണ്‍ പേയില്‍... Read More
ധനകാര്യപരമായ ഇടപാടുകള്‍ ഓണ്‍ലൈന്‍ മൂലം നടത്തുന്നത് വഴി ഒരു പരിധി വരെ നമുക്ക് പൊതു ഇടങ്ങളില്‍ നിന്നും മാറി നില്‍ക്കാവുന്നതാണ്. ഉദാഹരണത്തിന്, വീട്ടിലെ കറന്റ് ബില്‍ അടയ്ക്കുവാന്‍ വേണ്ടി മിനിറ്റുകള്‍ ഓളം തിക്കി തിരക്കുന്ന വരിയില്‍ നിന്ന് ബില്‍ അടച്ചു കോറോണയും ആയി വീട്ടില്‍ വരുന്നതിലും എന്ത് കൊണ്ടും ഭേദം അല്ലെ, വീട്ടില്‍ ഇരുന്ന് നിമിഷ നേരം കൊണ്ട് ബില്‍ അടയ്ക്കുവാന്‍ സാധിക്കുന്നത്. ഇത് പോലെ തന്നെ ഓരോ കാര്യവും ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തി നമ്മുടെ വീട്ടുപടിക്കല്‍ എത്തിക്കാവുന്നതാണ്. ഈ ഓണ്‍ലൈന്‍ പണമിടപാടിനു സഹായിക്കുന്ന ഒരു ടെക്‌നോളജി ആണ് യു. പി. ഐ
സ്ഥിര നിക്ഷേപത്തിന് ഇനി ഗൂഗിള്‍ പേ ധാരാളം
... Read More
യു.പി.ഐ എന്നാല്‍ യൂണിഫോം പേയ്മെന്റ് ഇന്റര്‍ഫേസ് എന്നതിന്റെ ചുരുക്കെഴുത്താണ്.എന്‍.പി.സി.ഐ അഥവ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കും ചേര്‍ന്ന് പണമിടപാടിനു വേണ്ടി തയ്യാറാക്കിയ ഏകീകൃത ടെക്‌നോളജി ആണ് യു.പി.ഐ ഇത് ഉപയോഗിച്ച്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരു വ്യക്തിയ്ക്കും, സ്വന്തം അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴിയോ, നേരിട്ടോ പണം കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്നത് ആണ്. വളരെ എളുപ്പത്തില്‍ തന്നെ ഈ വിദ്യ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാം എന്നത് ആണ് ജനങ്ങളെ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.
ഡിജിറ്റല്‍ പണമിടപാടിന് ഗൂഗിള്‍ പേ; ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡും
... Read More
2016 ല്‍ ആരംഭിച്ച ഈ പദ്ധതിയ്ക്ക്, തുടക്കത്തില്‍ 21 ബാങ്കുകള്‍ക്ക് ആണ് എന്‍.പി.സി.ഐ അനുമതി നല്‍കിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ 200ലേറെ ബാങ്കുകള്‍ ഈ ആപ്ലിക്കേഷനുമായി സഹകരിക്കുന്നു.1 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള ഏതൊരു പണം ഇടപാടും ഇത് വഴി നിലവില്‍ സാധ്യമാകുന്നതാണ്. 2021 മെയ് മാസത്തിലെ കണക്ക് പ്രകാരം 100 മില്യണ്‍ ആക്റ്റീവ് ഉപഭോക്താക്കള്‍ ആണ് യു. പി. ഐ ക്ക് ഉള്ളത്. 2025 ഓട് കൂടി ഇത് 500 മില്യണിലേക്ക് എത്തിക്കുവാന്‍ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.