- Trending Now:
കൊച്ചി: ലോകോത്തര ഷോപ്പിങിൻറെ പേരിൽ അറിയപ്പെടുന്ന പാരീസിലെ ഗാലറീസ് ലഫായെറ്റിലെ പതാക വാഹക സ്റ്റോറിൽ യുപിഐ സൗകര്യം ഏർപ്പെടുത്തി. എൻപിസിഐ ഇൻറർനാഷണൽ പെയ്മെൻറ്സ് ഫ്രാൻസിലെ ഇ-കോമേഴ്സ് സുരക്ഷാ, പ്രോക്സിമിറ്റി പെയ്മെൻറ് രംഗത്തെ മുൻനിരക്കാരായ ലൈറയുമായുള്ള സഹകരണത്തിൻറെ അടിസ്ഥാനത്തിലാണ് ഇതിനു തുടക്കം കുറിച്ചത്.
ഇന്ത്യയിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് അവരുടെ പാരീസ് അനുഭവങ്ങൾ കൂടുതൽ മനോഹരമാക്കും വിധം ചരിത്രപ്രാധാന്യമുള്ള ഈ ആഡംബര ഡിപാർട്ട്മെൻറ് സ്റ്റോറിൽ യുപിഐ ഇടപാടുകൾ നടത്താൻ ഇനി സാധിക്കും. ഈഫൽ ടവറിലെ ഓൺലൈൻ ടിക്കറ്റുകൾ ബുക്കു ചെയ്യാൻ യുപിഐ സൗകര്യം ഏർപ്പെടുത്തിയതിനു ശേഷമുള്ള യുപിഐ അവതരണമാണ്. ഇന്ത്യൻ അമ്പാസിഡർ ജാവേദ് അഷ്റഫിൻറെ സാന്നിധ്യത്തിലാണ് ഇതിൻറെ പ്രഖ്യാപനം നടത്തിയത്.
ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ രാജ്യാന്തര പെയ്മെൻറ് രീതിയായി ഇന്ത്യൻ വിനോദ സഞ്ചാരികൾ യുപിഐ സ്വീകരിക്കുവാൻ ഈ സഹകരണം സഹായിക്കുമെന്ന് എൻപിസിഐ ഇൻറർനാഷണൽ സിഇഒ റിതേഷ് ശുക്ല പറഞ്ഞു.
ഒളിമ്പികിനായി പാരീസിലേക്ക് എത്താൻ ഇന്ത്യൻ സഞ്ചാരികൾക്ക് മറ്റൊരു കാരണം കൂടിയാകുന്ന രീതിയിൽ ഈ നീക്കമെന്ന് ലൈറ ഇന്ത്യ ചെയർമാൻ ക്രിസ്റ്റോഫെ മാരിയെറ്റ് പറഞ്ഞു.
യൂറോപിൽ യുപിഐ പണമടക്കൽ സാധ്യമാക്കിയ ആദ്യ ഡിപാർട്ട്മെൻറ് സ്റ്റോർ ആയി മാറിയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഗാലറീസ് ലഫായെറ്റ് സിഇഒ നിക്കാളാസ് ഹൂസെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.