Sections

ഐഐഎം സമ്പൽപൂരിൽ ഐ-ഹബ് ഇൻകുബേറ്റർ ആരംഭിച്ചു

Monday, Mar 04, 2024
Reported By Admin
IIM

കൊച്ചി: ഐഐഎം സമ്പൽപൂരിൽ ആരംഭിച്ച ഫിസിക്കൽ & വെർച്വൽ ഇൻകുബേറ്റർ ഐ-ഹബ് കേന്ദ്ര വിദ്യാഭ്യാസ, ശേഷി വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രഥാൻ ഉദ്ഘാടനം ചെയ്തു. ടെക്സ്റ്റൈൽസ്, കലയും സംസ്ക്കാരവും, കൃഷി, ആരോഗ്യ സേവനം, സാമ്പത്തിക-ഡിജിറ്റൽ ഉൾപ്പെടുത്തൽ, ട്രൈബൽ മേഖലയിലെ സംരംഭകത്വം, സുസ്ഥിരത തുടങ്ങി വിവിധ മേഖലകളിലെ പുതുമയുള്ള സംരംഭങ്ങളെ വളർത്തിയെടുക്കുന്നതിനും പിന്തുണക്കുന്നതിനും ഐ-ഹബ് ഫൗണ്ടേഷൻ മുഖ്യപങ്കു വഹിക്കും.

സെക്ഷൻ എട്ടു പ്രകാരമുള്ള രജിസ്ട്രേഡ് കമ്പനിയായാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. ഏകദിന 100 ക്യൂബ് സ്റ്റാർട്ട്-അപ്പ് കോൺക്ലേവിനോടൊപ്പമാണ് ഇതിനും തുടക്കം കുറിച്ചത്. ഐഐഎം മുംബൈയും ഐഐഎം സമ്പൽപൂരും ചേർന്ന് ഒഡിഷയിലെ ആങ്കുലിൽ ആരംഭിക്കുന്ന മാനേജുമെൻറ് വിദ്യാഭ്യാസ കേന്ദ്രത്തിനായുള്ള ധാരണാ പത്രവും ഇതിനോടനുബന്ധിച്ച് ഒപ്പു വെച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.