- Trending Now:
കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ യുഎസ്ഡി എഫ് സിഎൻആർ(ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. 3 മുതൽ 5 വർഷം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പ്രതിവർഷം 7.50 ശതമാനമായി ഉയർത്തിയത്.
പ്രവാസികൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങളും ഉയർന്ന ലാഭവും ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ബാങ്കിംഗ് വ്യവസ്ഥയിലേക്ക് സുസ്ഥിരമായ വിദേശ കറൻസി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രവാസികൾക്കിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആർബിഐയുടെ നയം ഒരു സുപ്രധാന ചുവടുവെപ്പാണ്. ഇതിന് പിന്തുണയുമായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 3 മുതൽ 5 വർഷം വരെയുള്ള യുഎസ്ഡി എഫ്സിഎൻആർ(ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായി വർദ്ധിപ്പിച്ചിരിക്കുന്നു. ഇത് നിലവിൽ ഈ രംഗത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. പ്രവാസികൾക്ക് ആകർഷകമായ നിക്ഷേപ അവസരങ്ങൾ നൽകുന്നതിനൊപ്പം രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തുപകരാൻ ഇതിലൂടെ സാധിക്കുമെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ റീട്ടെയിൽ ലയബിലിറ്റീസ്, ടിഎഎസ് സി & ടിപിപി വിഭാഗം മേധാവി ഹിതേന്ദ്ര ഝാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.