Sections

സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾക്കായി രാജ്യവ്യാപക ബോധവൽക്കരണ റാലിയുമായി ടിവിഎസ് മോട്ടോർ കമ്പനി

Monday, Jun 22, 2026
Reported By Admin
TVS Motor Marks World Motorcycle Day with Safety Rally

കൊച്ചി: ലോക മോട്ടോർസൈക്കിൾ ദിനത്തിൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി രാജ്യവ്യാപകമായി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

രാജ്യത്തെ 17 നഗരങ്ങളിലായി നടന്ന പരിപാടിയിൽ 1,000-ത്തിലധികം റൈഡർമാരാണ് പങ്കെടുത്തത്. മോട്ടോർസൈക്കിൾ യാത്രകളുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന സന്ദേശം.

ടിവിഎസ് അപ്പാച്ചെ ഓണേഴ്സ് ഗ്രൂപ്പ്, ടിവിഎസ് റോണിൻ കമ്മ്യൂണിറ്റികളിൽ നിന്നുള്ള റൈഡർമാരാണ് ഇതിൽ ആവേശത്തോടെ പങ്കെടുത്തത്. മികച്ചൊരു റൈഡിംഗ് സംസ്കാരം ഇന്ത്യയിലുടനീളം വളർത്തിയെടുക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ കൂട്ടായ്മയിലൂടെ വ്യക്തമാകുന്നത്.

സുരക്ഷാ ഗിയറുകളുടെയും ഉപകരണങ്ങളുടെയും ഉപയോഗം, ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി പാലിക്കൽ, നഗരങ്ങളിലും ഹൈവേകളിലുമുള്ള ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതികൾ, പൊതു ഇടങ്ങളോടും പ്രാദേശിക സമൂഹത്തോടുമുള്ള ബഹുമാനം എന്നിവയായിരുന്നു ബോധവൽക്കരണ റാലിയുടെ പ്രധാന ലക്ഷ്യങ്ങൾ:

ടിവിഎസ് അപ്പാച്ചെ ബ്രാൻഡ് അതിൻറെ റേസിംഗ് പാരമ്പര്യത്തിൻറെ 20 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് ഈ ആഘോഷം നടക്കുന്നത്. ആഗോളതലത്തിൽ 65 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള അപ്പാച്ചെയ്ക്ക്, 5 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളുള്ള വലിയൊരു റൈഡിംഗ് കമ്മ്യൂണിറ്റിയുമുണ്ട്. സുരക്ഷിതമല്ലാത്ത ഡ്രൈവിംഗിലല്ല, മറിച്ച് എല്ലാ യാത്രകളും സുരക്ഷിതമാക്കുന്നതിലാണ് മോട്ടോർസൈക്കിൾ യാത്രകളുടെ യഥാർത്ഥ ആവേശം കുടികൊള്ളുന്നതെന്ന് കമ്പനി ഓർമ്മിപ്പിച്ചു.

മോട്ടോർസൈക്കിൾ യാത്ര എന്നത് ഇന്ന് കേവലം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര മാത്രമല്ല, സ്വാതന്ത്ര്യം, അച്ചടക്കം, ഉത്തരവാദിത്തം, സൗഹൃദം എന്നിവയാൽ രൂപപ്പെട്ട ഒരു ജീവിതരീതി കൂടിയാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ്സ് മേധാവി വിമൽ സുംബ്ലി പറഞ്ഞു. അപ്പാച്ചെ റേസിംഗ് പാരമ്പര്യത്തിൻറെ രണ്ട് പതിറ്റാണ്ടുകൾ ആഘോഷിക്കുന്ന ഈ വേളയിൽ ലോക മോട്ടോർസൈക്കിൾ ദിനാചരണത്തിന് വലിയ പ്രാധാന്യമുണ്ട്. കേവലം മോട്ടോർസൈക്കിളുകൾ എന്നതിലുപരിയായി അപ്പാച്ചെയും റോണിനും ഇന്ന് വലിയ കൂട്ടായ്മകളായി മാറിയിരിക്കുന്നു. കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം കെട്ടിപ്പടുക്കാൻ ഇത്തരം ബോധവൽക്കരണവും മുൻകരുതലുകളും തുടർന്നും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലാണ് ഈ റാലിയുടെ പ്രധാന പരിപാടി നടന്നത്. നൂറിലധികം ഉപഭോക്താക്കൾ പങ്കെടുത്ത ചടങ്ങിൽ പ്രമുഖ മോട്ടോർസൈക്കിൾ യാത്രികരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.