- Trending Now:
കൊച്ചി: ലോകത്തിലെ മുൻനിര ഇരുചക്ര, മുച്ചക്ര വാഹന നിർമ്മാതാക്കളിലൊരാളായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് ജൂപ്പിറ്റർ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് പുറത്തിറക്കി. ഓരോ 125 സിസി സ്കൂട്ടറിനേക്കാളും കൂടുതൽ സ്റ്റൈൽ, ഫീച്ചറുകൾ, മൂല്യം എന്നിവ നൽകുന്ന ഈ പുതിയ സ്കൂട്ടർ 'ഹർ 125 സിസി സ്കൂട്ടർ സെ സ്യാദാ? എന്ന ബ്രാൻഡിൻറെ വാഗ്ദാനത്തിന് അനുസൃതമായാണിത്.
ഡ്യുവൽടോൺ ബോഡി പാനലുകൾ, പില്യൺ ബാക്ക്റെസ്റ്റോടു കൂടി പുതുതായി രൂപകൽപന ചെയ്ത നീളമേറിയ സീറ്റ്, സിഗ്നേച്ചർ എൽഇഡി ഹെഡ്ലാമ്പ്, ഡയമണ്ട്കട്ട് അലോയ് വീലുകൾ എന്നിവ പുതിയ വേരിയൻറിന് പുത്തൻ രൂപഭംഗി നൽകുന്നു. കൂടുതൽ ഈടും റൈഡർമാർക്ക് പരമാവധി സുരക്ഷയും നൽകാൻ മെറ്റൽ മാക്സ് ബോഡിയിലാണ് നിർമാണം.
കൂടുതൽ പിക്കപ്പിനും മൈലേജിനുമായി 124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐജിഒ അസിസ്റ്റ് സാങ്കേതികവിദ്യയോടുകൂടെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 4,500 ആർപിഎമ്മിൽ 11.1 എൻഎം ടോർക്ക് ഇത് നൽകും. ഈ വിഭാഗത്തിലെ ഏറ്റവും വലിയ അണ്ടർ സീറ്റ് സ്റ്റോറേജായ 33 ലിറ്ററാണിതിനുള്ളത്. ഇവിടെ രണ്ട് ഹെൽമെറ്റുകൾ വയ്ക്കാം.
എളുപ്പത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് ഫ്രണ്ട് ഫ്യുവൽഫിൽ ഫീച്ചറും, മുൻഭാഗത്ത് സ്റ്റോറേജിനായി ഉപയോഗിക്കാൻ രണ്ട് ലിറ്റർ ഫ്രണ്ട് ഓപ്പൺ ഗ്ലൗ ബോക്സുമുണ്ട്. മുന്നിലും പിന്നിലും വലിയ ടയറുകൾ, മുഴുവൻ ഡിജിറ്റൽ റിവേഴ്സ് എൽസിഡി ക്ലസ്റ്റർ ഡിസ്പ്ലേ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ. കോൾ, എസ്എംഎസ് അലേർട്ടുകൾ, റിയൽ-ടൈം, ആവറേജ് മൈലേജ് ഇൻഡിക്കേറ്റേഴ്സ്, ലോ ഫ്യുവൽ അലർട്ട്, ട്രിപ്പ് മീറ്റർ എന്നിവയും ഇതിലുണ്ട്.
ഇന്നത്തെ ഉപഭോക്താക്കൾക്ക് സ്കൂട്ടർ വാങ്ങുക എന്നത് തങ്ങളുടെ പുരോഗമനപരമായ കാഴ്ചപ്പാടിൻറെ പ്രതിഫലനം കൂടിയാണ്. ടിവിഎസ് ജൂപ്പിറ്റർ 110ൻറെ വിജയകരമായ അവതരണത്തിനുശേഷം ടിവിഎസ് ജൂപ്പിറ്റർ 125-ന് ടി.വി.എസ് ജൂപ്പിറ്റർ 125-ന് ഒരു പുതിയ അപ്ഡേറ്റ് നൽകുന്നത് തികച്ചും പ്രസക്തമായ നീക്കമായിരുന്നു. ഈ മാറ്റത്തെ കാണിക്കുന്നതാണ് ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് മികച്ച പ്രകടനം, ആധുനിക കണക്ടിവിറ്റി, സൗകര്യം എന്നിവയുടെ മികച്ചൊരു സംയോജനമാണ് നൽകുന്നതെന്ന് ടിവിഎസ് മോട്ടോർ കമ്പനി സീനിയർ വൈസ് പ്രസിഡൻറും, കമ്മ്യൂട്ടർ ആൻഡ് ഇവി ബിസിനസ്-കോർപ്പറേറ്റ് ബ്രാൻഡ് ആൻഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹൽദാർ പറഞ്ഞു.
ഐവറി ബ്രൗൺ, ഐവറി ഗ്രേ എന്നീ രണ്ട് ഡ്യുവൽടോൺ കളർ ഓപ്ഷനുകളിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് എത്തുന്നത്. 88942 രൂപയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ടിൻറെ ഡൽഹി എക്സ്ഷോറൂം വില. എല്ലാ ടിവിഎസ് ഡീലർഷിപ്പുകളിൽ പുതിയ മോഡൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.