- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് ഐക്യൂബ് സ്കൂട്ടറിന്റെ 3.1 കിലോവാട്ട് ബാറ്ററിയുള്ള പുതിയ സ്കൂട്ടർ പുറത്തിറക്കി. 123 കിലോമീറ്റർ റേഞ്ച് തരുന്ന വാഹനത്തിന് 1,03,727 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില.
ഹിൽ ഹോൾഡ് അസിസ്റ്റ്, നവീകരിച്ച യുഐ/യുഎക്സ് ഇന്റർഫേസ് തുടങ്ങിയവയും ഈ വാഹനത്തിൽ സജ്ജീകരിച്ചിരിട്ടുണ്ട്. പേൾ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് നിറങ്ങളിലും ഇളം തവിട്ടുനിറത്തോടൊപ്പം സ്റ്റാർലൈറ്റ് ബ്ലൂ, ഇളം തവിട്ടുനിറത്തോടൊപ്പം കോപ്പർ ബ്രോൺസ് എന്നീ രണ്ട് ഡ്യൂവൽ-ടോൺ ഓപ്ഷനുകളിലും പുതിയ മോഡൽ ലഭ്യമാണ്. ടിവിഎസ് ഐക്യൂബിന്റെ ആറാമത് വകഭേദമാണിത്.
ഇതുവരെ ആറ് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കുകയും 1900 ലധികം ടച്ച്പോയിന്റുകളിൽ സാനിധ്യം അറിയിക്കുകയും ചെയ്ത ടിവിഎസ് ഐക്യൂബ് ഇന്ത്യയിലെ കുടുംബങ്ങൾക്കിടയിൽ ഏറ്റവും പ്രചാരമേറിയ ഇലക്ട്രിക സ്കൂട്ടർ കൂടിയാണ്. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം, പൂർണമായ ഉറപ്പ്, ഉപയോഗത്തിന്റെ ലാളിത്യം എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടിവിഎസ് ഐക്യൂബ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.