- Trending Now:
മിലാൻ / ചെന്നൈ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ പ്രമുഖ ടയർ ബ്രാൻഡായ യൂറോഗ്രിപ്പ്, ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ പ്രദർശനമായ ഇഐസിഎംഎ 2025-ൽ തങ്ങളുടെ ഏറ്റവും പുതിയ ടയറുകൾ അവതരിപ്പിച്ചു. സാഹസിക റൈഡുകൾക്കായുള്ള 'ട്രെയിൽഹൗണ്ട് വൈൽഡ്', സ്കൂട്ടറുകൾക്കായുള്ള 'ബീ വൈൽഡ്' എന്നിവയാണ് പുതുതായി അനാച്ഛാദനം ചെയ്തത്. നവംബർ 6 മുതൽ 9 വരെയാണ് പ്രദർശനം.
തുടർച്ചയായ അഞ്ചാം വർഷമാണ് യൂറോഗ്രിപ്പ് ഇഐസിഎംഎയിൽ പങ്കെടുക്കുന്നത്. ഈ പുതിയ ഉൽപ്പന്നങ്ങൾക്കൊപ്പം, ബീ കണക്ട്, പ്രോട്ടോർക്ക് എക്സ്ട്രീം, റോഡ്ഹൗണ്ട്, ട്രെയിൽഹൗണ്ട് എസ്സിആർ, ട്രെയിൽഹോൾഡ് എസ്ടിആർ, ബീ വോൾട്ട്, ബീ സ്പോർട് തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധ നേടിയ ടയറുകളും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്. ഹൈ പെർഫോമൻസ് സ്പോർട്സ് ബൈക്കുകൾ, എൻഡ്യൂറോ / മോട്ടോക്രോസ്, സ്പോർട് ടൂറിംഗ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.കെ. രവി പറഞ്ഞു, 'മികച്ച പ്രകടനത്തിലൂടെ വിശ്വാസ്യത വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ട്രെയിൽഹൗണ്ട് വൈൽഡ്, ബീ വൈൽഡ് എന്നിവയിലൂടെ ഞങ്ങൾ പുതിയ സെഗ്മെന്റുകളിലേക്ക് കടക്കുകയാണ്. ലോകമെമ്പാടുമുള്ള റൈഡർമാർക്കും ബിസിനസ്സ് പങ്കാളികൾക്കും മുന്നിൽ ഞങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇഐ സിഎംഎ ഷോ.'
'പുതിയ ടയറുകൾക്ക് പിന്നിൽ കമ്പനിയുടെ ശക്തമായ ഗവേഷണ-വികസന വിഭാഗമാണ്. പുതിയ തലമുറ പോളിമറുകൾ, മൾട്ടിസോൺ ട്രെഡ്, നൂതനമായ ഡിസൈൻ എന്നിവയാണ് ഈ ടയറുകളുടെ പ്രത്യേകത. ഇത് ഏത് ഭൂപ്രദേശത്തും റൈഡർക്ക് മികച്ച ആത്മവിശ്വാസവും ആനന്ദവും നൽകുന്നു,' കമ്പനി വക്താക്കൾ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.