- Trending Now:
നിലവില്‍ മൂന്ന് വേരിയന്റുകളിലാണ് ടി.വി.എസ്. ഐക്യൂബ് വിപണിയില്‍ എത്തുന്നത്
ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന്റെ മാസ് ഡെലിവറി കേരളത്തില്‍ നടത്തി. ഇന്ത്യലെ ഓരോ നഗരങ്ങളിലായി ഘട്ടംഘട്ടമായി എത്തിയ ഈ വാഹനം അഞ്ചാമതായി എത്തിയ കൊച്ചിയില്‍ മാസ് ഡെലിവറി നടത്തിയിരിക്കുകയാണ് ടി.വി.എസ്. 80 ഇലക്ട്രിക് ഐക്യൂബുകളാണ് കൊച്ചിയില്‍ നിന്ന് ഒറ്റദിവസം ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
കൊച്ചിന്‍ ടി.വി.എസ്. ഡീലര്‍ഷിപ്പില്‍ നിന്നാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഐക്യൂബ്, ഐക്യൂബ് എസ് എന്നീ രണ്ട് വേരിയന്റുകളാണ് മെഗാ ഡെലിവറിയുടെ ഭാഗമായി ടി.വി.എസ്. കൈമാറിയത്. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന് യഥാക്രമം 1.24 ലക്ഷം, 1.30 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നിലവില്‍ മൂന്ന് വേരിയന്റുകളിലാണ് ടി.വി.എസ്. ഐക്യൂബ് വിപണിയില്‍ എത്തുന്നത്.
പുതിയ മാരുതി ബ്രെസ്സ പുറത്തിറക്കി - 2022 Maruti Brezza launched... Read More
ന്യൂജനറേഷന്‍ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുടെ അകമ്പടിയിലാണ് ഇലക്ട്രിക് സ്‌കൂട്ടറായ ടി.വി.എസ്. ഐക്യൂബ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. സ്മാര്‍ട്ട് എക്‌സോനെക്ട് പ്ലാറ്റ്‌ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്‍കുന്ന ഐക്യൂബ് ആപ്പ് തുടങ്ങിയവാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.
3.4 കിലോവാട്ട് ബാറ്ററി, എച്ച്.എം.ഐ. കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ഐക്യൂബില്‍ നല്‍കിയിട്ടുള്ളത്. അതേസമയം, ഐക്യൂബിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ എസ്.ടിയില്‍ 5.1 കിലോവാട്ട് ബാറ്ററിപാക്കാണ് നല്‍കിയിട്ടുള്ളത്. ഈ സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേഷന് ക്യാമ്പസ് ഇന്ത്യയില്‍... Read More
റെഗുലര്‍ പതിപ്പുകള്‍ മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗത എടുക്കുമ്പോള്‍ എസ്.ടി. വേരിയന്റ് 82 കിലോമീറ്റര്‍ വേഗതയെടുക്കും. റെഗുലര്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായ ഡിസൈനിങ്ങ് ശൈലിയിലാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.
ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ബോഡി, വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, ഒറ്റ പാനലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍.ഇ.ഡി.ടെയ്ല്‍ ലാമ്പും ടേണ്‍ ഇന്റിക്കേറ്ററും, ഇതിനു മുകളിലായി നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവ ചേര്‍ന്നതാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ്. 11 നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ പുറത്തിറക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.