Sections

ത്യാഗം, കരുണ, സ്നേഹം – വിജയജീവിതത്തിന്റെ യഥാർത്ഥ അടിത്തറ

Monday, Sep 22, 2025
Reported By Soumya
True Success in Life: Human Values Over Wealth

ജീവിതവിജയം എന്നത് പലർക്കും തോന്നുന്നത് പോലെ മറ്റുള്ളവരെ തോൽപ്പിക്കുന്നതിലോ, വലിയ സ്ഥാനം, പണം, പ്രശസ്തി എന്നിവ സ്വന്തമാക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല. യഥാർത്ഥ വിജയത്തിൻറെ അളവുകോൽ നമ്മൾ എത്ര ഉയർന്നുനിൽക്കുന്നു എന്നതല്ല, മറിച്ച് നമ്മോടൊപ്പം നടക്കുന്നതിനിടെ മറ്റുള്ളവരെ എത്ര ഉയർത്തിപ്പിടിക്കുന്നു എന്നതാണ്.

മാനുഷിക മൂല്യങ്ങൾ

സത്യസന്ധത, കരുണ, ദയ, വിനയം തുടങ്ങിയ മൂല്യങ്ങളാണ് ജീവിതത്തെ മനോഹരവും അർത്ഥവത്തുമായതായി മാറ്റുന്നത്. മൂല്യങ്ങൾ നഷ്ടപ്പെട്ടാൽ വിജയത്തിന്റെ വലുപ്പം വലിയതാണെങ്കിലും അതിൻറെ ഭാരം ശൂന്യമായിത്തീരും.

ബന്ധങ്ങളുടെ വില

നമ്മുടെ ജീവിതത്തിൽ ബന്ധങ്ങളാണ് യഥാർത്ഥ സമ്പത്ത്. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ-എവിടെയായാലും ബന്ധങ്ങൾ കരുതലോടും വിശ്വാസത്തോടും കൂടി വളർത്തിയെടുക്കണം. യഥാർത്ഥ വിജയം എന്നത് ബന്ധങ്ങൾ നിലനിർത്തുകയും ശക്തമാക്കുകയും ചെയ്യുന്ന ജീവിതമാണ്.

ത്യാഗവും സഹനവും

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മൾക്ക് വേണ്ടി ചിലപ്പോഴൊക്കെ മറ്റുള്ളവർ വഴങ്ങി കൊടുക്കുന്നത് കൂടി ടാണ് വിജയിക്കാൻ സാധിക്കുന്നത് . അതുപോലെ, നമ്മളും നമ്മുടെ അഭിലാഷങ്ങളിൽ നിന്ന് ചിലപ്പോൾ വിട്ടുനിൽക്കേണ്ടി വരും. അങ്ങനെയുള്ള ത്യാഗവും സഹനവും തന്നെയാണ് ജീവിതത്തെ മഹത്തായതാക്കുന്നത്.

മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കൽ

ഒന്നോ രണ്ടോ വട്ടം തോറ്റാൽ അത് പരാജയമല്ല, മറിച്ച് മറ്റൊരാളുടെ മനസ്സ് ജയിക്കാൻ അല്ലെങ്കിൽ അവരെ മനസ്സിലാക്കുവാനുള്ളരു അവസരമാണ്. ചിലപ്പോഴത്തെ തോൽവി തന്നെ ഏറ്റവും വലിയ മനുഷ്യവിജയമായി മാറും.

മാനവികത

വലിയ വീടും കാറും പണവും ഉള്ളവനാകുന്നത് വിജയത്തിന്റെ പുറംപട്ടമാണ്.
എന്നാൽ, കരുണ, സ്നേഹം, മറ്റുള്ളവരെ മാനിക്കുന്ന മനസ്സ് ഇവയാണ് ഉള്ളിലെ യഥാർത്ഥ സമ്പത്ത്.

ജീവിതവിജയം വിജയിക്കുന്നവരുടെ പട്ടികയിൽ പേര് പതിപ്പിക്കുന്നതല്ല; മറിച്ച്, മറ്റുള്ളവർ നമ്മെ ഓർത്തെടുക്കുമ്പോൾ അവരുടെ മനസ്സ് നിറഞ്ഞുനിൽക്കുന്നതാണ്. പകരം നൽകാത്ത കരുണയും, നഷ്ടപ്പെടാത്ത ബന്ധങ്ങളും, ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഇവയാണ് യഥാർത്ഥ വിജയം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.