Sections

ചെറുകിട വായ്പാ വിപണി രണ്ടാം ത്രൈമാസത്തിലും വളർച്ച തുടരുന്നു

Thursday, Nov 02, 2023
Reported By Admin
Cibil

കൊച്ചി: രാജ്യത്തെ ചെറുകിട വായ്പാ വിപണി 2023 സാമ്പത്തിക വർഷത്തിൻറെ രണ്ടാം ത്രൈമാസത്തിലും സ്ഥായിയായ വളർച്ച തുടരുന്നതായി ട്രാൻസ് യൂണിയൻ സിബിലിൻറെ കണക്കുകൾ സൂചിപ്പിക്കുന്നു. വായ്പാ വിതരണത്തിൻറെ കാര്യത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ട്രാൻസ് യൂണിയൻ സിബിലിൻറെ ക്രെഡിറ്റ് മാർക്കറ്റ് ഇൻഡിക്കേറ്ററിൻറെ 2023 ജൂണിൽ അവസാനിക്കുന്ന ത്രൈമാസത്തെ റിപ്പോർട്ടാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സുസ്ഥിരമായതും ആരോഗ്യകരമായതുമായ റീട്ടെയിൽ വായ്പാ വിപണിയാണ് ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ പറഞ്ഞു. ഏതാനും ചില മേഖലകളിൽ നഷ്ടസാധ്യതകൾ സംബന്ധിച്ച സൂചനയുണ്ടെങ്കിലും ഇന്ത്യയിലെ വൻ തോതിലുള്ള യുവ ജനസംഖ്യയും കുറഞ്ഞ വായ്പാ വിതരണം മാത്രമുള്ള സാഹചര്യവും ആദ്യമായി വായ്പകൾ തേടുന്ന വിഭാഗവുമെല്ലാം വൻ സാധ്യതകളാണു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വായ്പാ അക്കൗണ്ടുകൾ ആരംഭിക്കുന്ന കാര്യത്തിൽ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും വളർച്ചയുണ്ടായി. 18-30 വയസു പ്രായമുളളവർക്കിടയിലെ പുതിയ അക്കൗണ്ടുകൾ സ്ഥിരമായ നിലയിലുമാണ്. പുതിയ ഭവന വായ്പകളുടെ മൂല്യത്തിൽ 6 ശതമാനം കുറവുണ്ടായപ്പോൾ പ്രോപ്പർട്ടി വായ്പകളുടെ മൂല്യം 12 ശതമാനം വർധിച്ചു. വാഹന വായ്പകളുടെ മൂല്യം 13 ശതമാനവും ഇരുചക്ര വാഹന വായ്പകളുടെ മൂല്യം 18 ശതമാനവും പേഴ്സണൽ വായ്പകളുടെ മൂല്യം 12 ശതമാനവും കൺസ്യൂമർ വായ്പകളുടെ മൂല്യം 20 ശതമാനവും വർധിച്ചു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.