- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ് യൂണിയൻ സിബിലിന്റെ വിജയകഥ ഡോക്യുമെന്ററിയായി ജിയോ ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കുന്നു. ഭാരത് ഫിൻടെക് സ്റ്റോറിയുടെ രണ്ടാം സീസണിലാണ് ഈ ഡോക്യുമെന്ററിയുള്ളത്. എഡ്സ്റ്റെഡാണ് നിർമാതാക്കൾ.
2026 മാർച്ച് വരെയാണ് രണ്ടാം സീസണിന്റെ സംപ്രേഷണം. ഇന്ത്യയുടെ വായ്പ മേഖല വിപുലമാക്കൽ, എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കൽ, ദശലക്ഷക്കണക്കിനു പേർക്ക് വായ്പ സൗകര്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയിലൂടെ ട്രാൻസ് യൂണിയൻ സിബിൽ കഴിഞ്ഞ 25 വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങളാണ് ഡോക്യുമെന്ററിയിലൂടെ വിശദമാക്കുന്നത്. സ്ഥിതിവിവര കണക്കുകളും വിശ്വാസ്യതയും കാഴ്ചപ്പാടുകളും ഒത്തു ചേരുമ്പോൾ ഒരു രാജ്യത്തെ അതെങ്ങനെ ശാക്തീകരിക്കുന്നുവെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.
വായ്പ നൽകാനുള്ള വിവര സംവിധാനമായി തുടങ്ങിയ സിബിൽ ഇന്ന് 700 ദശലക്ഷത്തിലധികം വ്യക്തികളേയും 36 ദശലക്ഷത്തിലധികം വാണിജ്യ സംരംഭങ്ങളേയും പിന്തുണയ്ക്കുന്ന ശക്തമായ ക്രഡിറ്റ് സംവിധാനമാണ്.
വീഡിയോ ലിങ്ക്:
https://www.hotstar.com/in/shows/bharat-fintech-story/1271326767/cibil/1271461791/watch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.