Sections

വനിതകൾക്ക് സ്‌കോളർഷിപ്പോടെ ടൂറിസം/ഹോസ്പിറ്റാലിറ്റി കോഴ്‌സുകൾ

Wednesday, Jul 05, 2023
Reported By Admin
Job Oriented Courses

സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ആറ് മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു


സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ആറ് മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 ശതമാനവും മറ്റുളളവർക്ക് 50 ശതമാനവും സ്കോളർഷിപ്പ് സർക്കാർ നൽകും.

എറണാകുളത്ത് നടത്തുന്ന കോഴ്സിൽ വിജയിക്കുന്നവർക്ക് ഇൻറേൺഷിപ്പും തൊഴിലവസരവും കിറ്റ്സ് ഒരുക്കും. പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. 18 മുതൽ 30 വയസ് വരെയുളളവർക്ക് ജൂലൈ 15 നു മുമ്പ് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് കിറ്റ്സ് വെബ്സൈറ്റ് സന്ദർശിക്കുകയോ 8848301113 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.