Sections

സ്വർണത്തിന് 320 രൂപ കുറഞ്ഞു

Thursday, Jun 08, 2023
Reported By Admin
Gold Rate

രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. ഒരു പവന് സ്വർണത്തിന് 320 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,160 രൂപയിലേക്ക് താഴ്ന്നു. ഏപ്രിൽ 3 ന് ശേഷം രേഖപ്പെടുത്തുന്ന എറ്റവും കുറഞ്ഞ വിലയാണിത്. മെയ് മാസം 5 ന് സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 45,760 ലേക്കും സ്വർണവില എത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,520 രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.