Sections

ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 അവതരിപ്പിച്ചു

Friday, Nov 14, 2025
Reported By Admin
Titan Launches Premium Smart Evoq 2.0 Smartwatch in India

കൊച്ചി: ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 വാച്ചുകൾ വിപണിയിലവതരിപ്പിച്ചു. നൂതനത്വവും മികച്ച രൂപകൽപ്പനയും സംയോജിപ്പിച്ചാണ് പ്രീമിയം സ്മാർട്ട് വാച്ചുകളുടെ നിരയിലെ ഏറ്റവും പുതിയ ഉത്പന്നമായ ഇവോക്ക് 2.0 ടൈറ്റൻ പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റൻ സ്മാർട്ടിൻറെ കരകൗശല വൈദഗ്ധ്യത്തിൻറെയും ഡിസൈൻ ഇൻറലിജൻസിൻറെയും പാരമ്പര്യത്തെ അടിസ്ഥാനമാക്കി, ടൈറ്റൻറെ അനലോഗ് വാച്ച് നിർമ്മാണ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഒത്ത്ചേർത്താണ് ഇവോക്ക് 2.0 വാച്ചുകൾ നിർമ്മിച്ചത്.

43 എംഎം പ്രീമിയം റൗണ്ട് മെറ്റൽ കെയ്സും ബ്രില്യൻറ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായാണ് ഇവോക്ക് 2.0 എത്തുന്നത്. 466×466 റെസല്യൂഷനും 1000 നിറ്റ്സ് വരെ ബ്രൈറ്റ്നസുമുള്ള 1.32 ഇഞ്ച് സ്ക്രീൻ ഔട്ട്ഡോറുകളിൽ പോലും കൃത്യമായ കാഴ്ച ഉറപ്പാക്കുന്നു. ഡ്യുവൽ-ടോൺ മാഗ്നറ്റിക് സ്ട്രാപ്പ്, പ്രധാന ഫീച്ചറുകളിലേക്ക് പെട്ടന്നുള്ള ആക്സസ് ലഭ്യമാക്കുന്ന ടാക്ടൈൽ ബട്ടണുകൾ, 3ഡി ഡൈനാമിക് വാച്ച് ഫേസുകൾ, ഫ്ലൂയിഡിക് യൂസർ ഇൻറർഫേസ്, ശക്തമായ പ്രോസസർ എന്നിവയാണ് ഇവോക്ക് 2.0-ൻറെ മറ്റ് പ്രധാന സവിശേഷതകൾ. കൂടാതെ ആപ്പിൾ, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ടൈറ്റൻ സ്മാർട്ട് ആപ്പിലൂടെ 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഒക്സിജൻ നിലയുടെ അളവ്, വിശദമായ ഉറക്ക വിശകലനം എന്നവയും സാധ്യമാകും.

പ്രീമിയം ഫാഷനെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന സ്മാർട്ട് വാച്ചുകൾ സൃഷ്ടിക്കുക എന്ന തങ്ങളുടെ കാഴ്ചപ്പാട് ഇവോക്ക് 2.0 ലൂടെ ടൈറ്റൻ സ്മാർട്ട് വീണ്ടും ഉറപ്പിക്കുകയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, സ്മാർട്ട് വെയറബിൾസ് ബിസിനസ് ഹെഡ് സീനിവാസൻ കൃഷ്ണമൂർത്തി പറഞ്ഞു. ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സാങ്കേതികവിദ്യയിൽ തല്പരരായ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത പ്രീമിയം സ്മാർട്ട് വാച്ചുകളുടെ പോർട്ട്ഫോളിയോയിലേക്കുള്ള ഒരു വൈവിധ്യമാർന്ന കൂട്ടിച്ചേർക്കലാണ് ഇവോക്ക് 2.0. അർത്ഥവത്തായതും ഉപയോക്തൃ കേന്ദ്രീകൃതവുമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ടൈറ്റൻ സ്മാർട്ടിൻറെ പ്രതിബദ്ധത ഇവോക്ക് 2.0ൻറെ അവതരണത്തോടെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

8499 രൂപ വിലയുള്ള ടൈറ്റൻ ഇവോക്ക് 2.0 ഗ്ലേസിയർ ബ്ലൂ, ടൈഡൽ ബ്ലൂ, കൊക്കോ ബ്രൗൺ എന്നീ നിറങ്ങളിലുള്ള മൂന്ന് വ്യത്യസ്ത ഡ്യുവൽ-ടോൺ മെറ്റൽ സ്ട്രാപ്പുകളിലാണ് വരുന്നത്. ഇവോക്ക് 2.0 വാച്ച് ശേഖരം ടൈറ്റൻ വേൾഡ്, ഫാസ്റ്റ്ട്രാക്ക്, ഹീലിയോസ് സ്റ്റോറുകൾ, തിരഞ്ഞെടുത്ത പ്രീമിയം റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലും ഓൺലൈനായി www.titan.co.in എന്ന വെബ്സൈറ്റിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.