Sections

വേനൽക്കാല ഓഫറുകളുമായി ടൈറ്റൻ ഐ+

Wednesday, Apr 10, 2024
Reported By Admin
Titan Eye Plus

ഫ്രെയിമുകൾ, ലെൻസുകൾ, സൺഗ്ലാസുകൾ, കോണ്ടാക്ട് ലെൻസുകൾ എന്നിവയ്ക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ടൈറ്റൻ ഐ+


കൊച്ചി: സമ്മർ സ്പെക്ടക്കിൾ ഓഫറുമായി കണ്ണട വിപണന രംഗത്തെ മുൻനിര ബ്രാൻഡ് ആയ ടൈറ്റൻ ഐ+. ഫ്രെയിമുകൾ, സൺഗ്ലാസുകൾ, ഇരുപതിൽ അധികം അന്താരാഷ്ട്ര ബ്രാൻഡുകൾ, ലെൻസുകളും കോണ്ടാക്റ്റ് ലെൻസുകളും എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾക്കാണ് ടൈറ്റൻ ഐ+ പ്രത്യേക വേനൽക്കാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ രണ്ട് ടൈറ്റൻ ഐ+ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വിലക്കിഴിവും ലഭിക്കും.

വേനൽക്കാല ഓഫറുകളുടെ ഭാഗമായി 750 രൂപ മുതൽ പുതിയ ഫാഷനിലുള്ള ഫ്രെയിമുകൾ ലഭിക്കും. 750 രൂപ വിലയ്ക്ക് ബ്ലൂ സെയ്ഫ് ലെൻസുകൾ, 500 രൂപ വിലയിൽ ആൻറി-റിഫ്ലെക്ടീവ് ലെൻസുകൾ, 1799 രൂപയ്ക്ക് പ്രോഗ്രസീവ് ലെൻസുകൾ എന്നിവയും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള കണ്ണടകൾക്ക് 999 രൂപയാണ് ഓഫർ വില.

ക്ലാസിക് ഫുൾ ഫ്രെയിം മുതൽ ഏറ്റവും പുതിയ സെമി റിം ലെസ്, മിനിമലിസ്റ്റ് റിം ലെസ് സ്റ്റൈലുകളിൽ വരെ ഉള്ള വളരെ ബൃഹത്തായ ഫ്രെയിം ഡിസൈനുകളുടെ ശേഖരം ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നു എന്നതാണ് ഈ വേനൽക്കാല ഓഫറിൻറെ മറ്റൊരു പ്രത്യേകത. ജോമട്രിക്കൽ, സ്ലിം, ഓവർസൈസ്ഡ്, കാറ്റ്-ഐ, സുതാര്യമായവ, വൃത്താകൃതിയിലും ചതുരത്തിലുമുള്ളവ തുടങ്ങി വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതും ഓരോ വ്യക്തിത്വത്തിനും അനുഗുണമായതുമായ വൈവിധ്യമാർന്ന സ്റ്റൈലുകളിൽ ഫ്രെയിമുകൾ ലഭ്യമാണ്.

ഏറ്റവും അടുത്തുള്ള ടൈറ്റൻ ഐ+ സന്ദർശിച്ചോ അല്ലെങ്കിൽ ഓൺലൈൻ ഷോപ്പിംഗിലൂടെയോ ടൈറ്റൻ ഐ+ൻറെ വേനൽക്കാല ഓഫർ സ്വന്തമാക്കാം. ഓൺലൈൻ ഷോപ്പിംഗിനു https://bit.ly/46mx0aL എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.