Sections

പുതിയ ഓട്ടോമാറ്റിക്സ് വാച്ച് കളക്ഷനുമായി ടൈറ്റൻ

Tuesday, May 06, 2025
Reported By Admin
Titan Launches New Automatic Skeleton Watch Collection – Luxury Meets Precision

കൊച്ചി: ഏറ്റവും പുതിയ ഓട്ടോമാറ്റിക്സ് വാച്ചുകളുടെ ശേഖരം ടൈറ്റൻ വാച്ചസ് വിപണിയിലവതരിപ്പിച്ചു. മെക്കാനിക്കൽ വാച്ച് നിർമ്മാണത്തിൻറെ സൗന്ദര്യം ഉയർത്തിക്കാട്ടുന്നവയാണ് ഈ ശേഖരത്തിലെ വാച്ചുകൾ. വാച്ചുകളുടെ സങ്കീർണ്ണമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം കാണാനാവുന്ന രീതിയിലുള്ള ആകർഷകമായ സ്കെലിറ്റൽ ഡയലുകളാണ് ശേഖരത്തിലെ ഓരോ വാച്ചിലും ഉള്ളത്. ഇൻറഗ്രേറ്റഡ് ബ്രേസ്ലെറ്റുകൾ മുതൽ ഡ്യുവൽ-ഫിനിഷ് സോളിഡ് ലിങ്ക് സ്ട്രാപ്പുകൾ വരെ, ഓരോ ഘടകവും വൈവിധ്യമാർന്ന വ്യക്തിത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. 21 ജൂവൽ ബെയറിംഗുകൾ, മണിക്കൂറിൽ 21,600 ബീറ്റുകളുടെ വൈബ്രേഷൻ ഫ്രീക്വൻസി, 42 മണിക്കൂർ പവർ റിസർവ് തുടങ്ങിയ മികവുകളുള്ള ഈ വാച്ച് ശേഖരം, കൃത്യത, കരകൗശല വൈഭവം, പ്രകടനം എന്നിവയിൽ മുന്നിലാണ്.

ടൈറ്റൻ ഓട്ടോമാറ്റിക്സ് വാച്ച് ശേഖരം നാല് വ്യത്യസ്ത വേരിയൻറുകളിൽ ലഭ്യമാണ്. ഓരോന്നും വ്യത്യസ്തമായ വ്യക്തിത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. ഈ ശേഖരത്തിലെ ഏറ്റവും മികവാർന്നത് യിൻ യാങ് സ്കെലെറ്റൽ ഓട്ടോമാറ്റിക് വാച്ചാണ്. കലാപരമായ സന്തുലിതാവസ്ഥയോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാച്ച് പ്രസ്-പാറ്റേൺ വിശദാംശങ്ങളുള്ള യിൻ-യാങ് സ്കെലെറ്റൽ ഡയൽ ഡിസൈൻ ഉൾക്കൊള്ളുന്നതാണ്. നേർത്ത സ്റ്റെയിൻലെസ് സ്റ്റീൽ, മനോഹരമായ റോസ് ഗോൾഡ് എന്നീ കോമ്പിനേഷനുകളിൽ ഈ വാച്ചുകൾ ലഭ്യമാണ്.

ഫീനിക്സ് പക്ഷിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫീനിക്സ് സ്കെലിറ്റൽ ഓട്ടോമാറ്റിക് വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഫീനിക്സ് പക്ഷിയുടെ ചിറകുകൾക്ക് സമാനമായി രൂപകൽപ്പന ചെയ്ത ബോൾഡ് സ്കെലിറ്റൽ ഡയലുകളാണ് ഈ വാച്ചുകൾക്കുള്ളത്. അത്യാധുനിക രൂപകൽപ്പനയോട് ചേർന്ന് പോകുന്ന ക്രൗണുമായെത്തുന്ന ഈ വാച്ചുകൾ മോണോക്രോമാറ്റിക് എക്ലിപ്സ് ബ്ലാക്ക്, എംബർ റോസ് ഗോൾഡ് എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ ലഭ്യമാണ്.

നെക്സസ് സ്കെലിറ്റൽ ഓട്ടോമാറ്റിക് വാച്ചുകൾ സമകാലിക സൗന്ദര്യശാസ്ത്രത്തെയും കാലാതീതമായ പ്രതീകാത്മകതയെയും സമന്വയിപ്പിക്കുന്നവയാണ്. കപ്പലിൻറെ ചുക്കാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ വാച്ചിൻറെ സ്കെലിറ്റൽ ഡയൽ ചലനത്തെയും പുരോഗതിയെയും പ്രതിനിധീകരിക്കുന്നു. കോഫി ബ്രൗൺ, ഗൺമെറ്റൽ, മിഡ്നൈറ്റ് ബ്ലൂ എന്നീ മൂന്ന് ഡയൽ ഷേഡുകളിൽ ഈ വാച്ചുകൾ ലഭ്യമാണ്.

സ്വർണം ഇഷ്ടപ്പെടുന്നവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ് ഗോൾഡൻ ഹാർട്ട് സ്കെലിറ്റൽ ഓട്ടോമാറ്റിക് വാച്ച്. ബൈ-മെറ്റൽ, ഫുൾ ഗോൾഡ് വേരിയൻറുകളിൽ ഇത് ലഭ്യമാണ്. അതിൻറെ സ്വർണം പൂശിയ സ്കെലിറ്റൽ ഡയലിൽ സൂക്ഷ്മമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ടൈറ്റൻ വാച്ചസിൻറെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ടൈറ്റൻ ഓട്ടോമാറ്റിക്സ് ശേഖരമെന്നും നൂതനവും സങ്കീർണ്ണവുമായ ഹൊറോളജിയുടെയും സമകാലിക ശൈലിയുടെയും സമന്വയമാണ് ഈ വാച്ചുകളിലൂടെ അവതരിപ്പിക്കുന്നതെന്നും ടൈറ്റൻ വാച്ചസ് മാർക്കറ്റിംഗ് ഹെഡ് അപർണ രവി പറഞ്ഞു. സ്വന്തം വാച്ചിനെ ആത്മപ്രകാശനത്തിൻറെയും കരകൗശല വൈദഗ്ധ്യത്തിൻറെയും പ്രതിഫലനമായി കാണുന്നവരെ ലക്ഷ്യം വച്ചുളളവയാണ് ഈ വാച്ചുകളെന്നും അവർ പറഞ്ഞു.

17,995 മുതൽ 22,495 രൂപ വരെയാണ് ടൈറ്റൻ ഓട്ടോമാറ്റിക്സ് ശേഖരത്തിലെ വാച്ചുകളുടെ വില. എല്ലാ ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.