- Trending Now:
ഇത് അന്തരീക്ഷ നൈട്രജന്‍ മണ്ണിലെത്താന്‍ സഹായിക്കുന്നതോടൊപ്പം യൂറിയയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു
അസോള എന്ന വാക്ക് ഇന്നു നമുക്കിടയില്‍ സുപരിചിതമാണ്. എന്നാല്‍ എന്താണിതെന്ന് അറിയാത്തവരാണ് നമ്മളില്‍ പലരും. വീടുകളില്‍ കോഴിയും താറാവും ഒക്കെയുള്ളവരും നെല്‍കൃഷി ജീവിത മാര്‍ഗമായിട്ടുള്ളരും അസോളയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടില്‍ മുട്ടയ്ക്കും പാലിനും കോഴിയും ആടും ഒക്കെ വളര്‍ത്തുന്നവരുടെ ഒരു പ്രധാന പ്രശ്നം അവയുടെ തീറ്റയാണ്. ഇവയ്ക്കുവേണ്ടി പുറത്തുനിന്നും കാലിത്തീറ്റയും കോഴിത്തീറ്റയുമൊക്കെ വാങ്ങി ഒരുപാട് പണം ചെലവാക്കുന്നു. എന്നാല്‍ വീട്ടില്‍ അസോള ഉത്പാദിപ്പിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ വീട്ടിലെ ഭക്ഷണത്തിന്റെ ബാക്കിയും അസോളയും മാത്രം മതിയാകും വളര്‍ത്തു ജീവികളുടെ വളര്‍ച്ചയ്ക്ക്.
അസോള
അസോള പിന്നേറ്റ' എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന അസോള, പായല്‍ വര്‍ഗത്തില്‍പ്പെട്ട ഒരു ചെടിയാണ്. ഇതിന്റെ ഇലകളില്‍ 'അനാബീന അസോള' എന്ന സയനോബാക്ടീരിയ ഉള്ളതിനാല്‍ അന്തരീക്ഷത്തിലെ നൈട്രജനെ ഫിക്സ് ചെയ്യാന്‍ സാധിക്കും. ഈ കഴിവ് പലസസ്യങ്ങള്‍ക്കും ഇല്ലാത്തതിനാലാണ് നമുക്ക് കൃത്രിമ യൂറിയ പോലുള്ള വളങ്ങള്‍ ചേര്‍ക്കേണ്ടിവരുന്നത്. ഈ കഴിവുള്ളതുകൊണ്ടു തന്നെ അസോള മാംസ്യ (പ്രോട്ടീന്‍) സമ്പന്നവുമാണ്.
അസോളയുടെ ഗുണങ്ങള്‍
എല്ലാവിധ അന്തരീക്ഷ സാഹചര്യങ്ങളിലും നിയന്ത്രിത അന്തരീക്ഷത്തിലും (പോളിഹൗസ്) വേഗത്തില്‍ വളരാനുള്ള കഴിവ.്
കുറഞ്ഞ അളവില്‍ നിന്നു കൂടുതല്‍ ഉത്പാദിപ്പിക്കാം. കൂടാതെ വിത്തു ചെടിക്കായി പണം ചെലവാക്കേണ്ട ആവശ്യമില്ല.
അന്തരീക്ഷ നൈട്രജനെ ഉപയോഗിച്ച് പ്രോട്ടീനുണ്ടാക്കാനും ജീര്‍ണനം വഴി മണ്ണില്‍ ലഭ്യമാക്കാനും സാധിക്കും.
വിളയുടെ ഉത്പാദനവും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
നെല്‍പ്പാടങ്ങളില്‍ ജൈവവളമായും കള നിയന്ത്രണത്തിനും ഉപയോഗിക്കാം.
കന്നുകാലികളുടെയും താറാവ്, കോഴി എന്നിവയുടെയും തൂക്കം വര്‍ധിപ്പിക്കാനും പാല്‍, മുട്ട ഉത്പാദന വര്‍ധനവിനും സഹായിക്കുന്നു.
അസോള വളര്‍ത്തുന്ന രീതി
അസോള കുഴികളിലും കുളങ്ങളിലും പാടത്തുമെല്ലാം വളര്‍ത്താം. ഒരു ജലാധിഷ്ഠിത ചെടിയായതിനാല്‍ തുടര്‍ച്ചയായ ജലലഭ്യത ഉറപ്പാക്കേണ്ടതാണ്. അസോളയുടെ സുഗമമായ വളര്‍ച്ചയ്ക്ക് തണലും സൂര്യപ്രകാശവും ഒരുപോലെ ആവശ്യമാണ്. 36 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയ താപനില അസോളയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. ആവശ്യമായ മൂലകങ്ങള്‍ ചെടി വെള്ളത്തില്‍ നിന്നു വലിച്ചെടുക്കും. ഇതില്‍ ഫോസ്ഫറസാണ് പ്രാധാനം.
സ്വന്തം അരി ബ്രാന്റുമായി കാസര്‍കോട്ടെ കര്‍ഷകര്‍; പൂര്‍ണ പിന്തുണയുമായി അധികൃതര്‍... Read More
ടാങ്കിന്റെ സ്ഥാനം
അസോള വളര്‍ത്താന്‍ ഉപയോഗിക്കുന്ന ടാങ്കിന്റെ സ്ഥാനം പ്രധാനമാണ്. സ്ഥിരമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന ഒരു സ്ഥലമാണ് ഏറ്റവും ഉത്തമം. തുടര്‍ച്ചയായ ജലലഭ്യത ഉറപ്പാക്കേണ്ടതിനാല്‍ ടാങ്ക് എപ്പോഴും ജലസ്രോതസിനടുത്തായിരിക്കണം.
വെള്ളം ബാഷ്പീകരിച്ചു നഷ്ടപ്പെടാതിരിക്കാന്‍ ചെറിയ തണല്‍ ഉറപ്പാക്കണം. സാധാരണ കുളമാണുപയോഗിക്കുന്നതെങ്കില്‍ അതിന്റെ താഴെ കൂര്‍ത്ത കല്ലുകള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.
നെല്ലും അസോളയും
അസോളയ്ക്ക് അന്തരീക്ഷ നൈട്രജനെ സ്വീകരിക്കാനുള്ള കഴിവുള്ളതിനാല്‍ ഒരു പരിധിവരെ യൂറിയ പോലുള്ള രാസവളങ്ങളുടെ ഉപയോഗം നെല്‍കൃഷിയില്‍ ഒഴിവാക്കാന്‍ സാധിക്കും. രണ്ടും ജലാധിഷ്ഠിത ചെടികളായതിനാല്‍ ഒരുമിച്ച് വളര്‍ത്തല്‍ എളുപ്പമാണ്. നെല്‍കൃഷിയില്‍ അസോള ഉപയോഗിക്കുന്നത് രണ്ടു രീതിയിലാണ്.
ഹോബിയിലൂടെ വരുമാനം നേടാം; മനസില്‍ സന്തോഷം നിറച്ച് പൂക്കളും പച്ചക്കറികളും വളര്‍ത്തിയാലോ
... Read More
നെല്ലിനു മുമ്പേ
വിത്തു പാകുന്നതിന് മുന്നോ നാലോ ആഴ്ച മുമ്പേ അസോളച്ചെടികള്‍ പാടത്തിടുക. ഇവ മൂന്നാഴ്ചകൊണ്ട് നന്നായി വളരും. ഉഴുന്ന സമയത്ത് മണ്ണില്‍ അസോള കൂട്ടി ഉഴണം. ഇത് അന്തരീക്ഷ നൈട്രജന്‍ മണ്ണിലെത്താന്‍ സഹായിക്കുന്നതോടൊപ്പം യൂറിയയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു.
നെല്ലിനൊപ്പം (ഡ്യുവല്‍ കള്‍ച്ചര്‍)
ഞാറു നടുന്ന സമയത്ത് അസോള പാടങ്ങളില്‍ ഇടുക. ഇത് ഇടയ്ക്കിടയ്ക്ക് മണ്ണില്‍ ചവിട്ടിതാഴ്ത്തുക. ഇത് നെല്ലിന്റെ കളകളെ തടയാന്‍ സഹായിക്കുന്നു. അസോള വീണ്ടും വീണ്ടും ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല. കാരണം ഒന്നോ രണ്ടോ ചെടികള്‍ ബാക്കിയായതില്‍ നിന്നു വീണ്ടും ചെടികള്‍ ഉത്പാദിപ്പിക്കപ്പെടും.
content summary: This plant can be used in most farming methods
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.