Sections

ജീവനക്കാരുടെ കുടുംബാംഗങ്ങളെ നെഞ്ചോട് ചേർത്ത് യുഎഇയിലെ ഈ മലയാളി വ്യവസായി

Tuesday, May 23, 2023
Reported By admin
company

ജീവനക്കാരുടെ മാതാപിതാക്കൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ കമ്പനിയും ഏരീസ് ആണ്


 ഷാർജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന മലയാളി വ്യവസായി. സോഹൻ റോയിയുടെ പേര് ചിലർക്കെങ്കിലും സുപരിചിതമാണ്. ഇദ്ദേഹത്തിന് ജീവനക്കാരോടുള്ള കരുതൽ വാർത്തയാകാറുണ്ട്. കമ്പനിയുടെ 25-ാം വാർഷിക വേളയിൽ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കായി മൊത്തം 30 കോടി രൂപ നൽകിയിരിക്കുകയാണ് സോഹൻ.

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് വരെ ജോലി ചെയ്യേണ്ടി വരുന്ന കോർപ്പറേറ്റ് ലോകത്തിന്റെ ഭാഗമായ ആരും ആ ജോലിയിൽ തൃപ്തരായിരിക്കില്ല. പക്ഷേ ഏരീസിന്റെ കഥ വ്യത്യസ്തമാണ്. കമ്പനിയുടെ വളർച്ചയിൽ നിർണായകമായ ജീവനക്കാരുടെ ആത്മാർപ്പണം മനസിലാത്തി ആദരിക്കുകയാണ് കമ്പനി. പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് അർഹമായ ശമ്പള വർദ്ധനവ് പോലും നൽകാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുമ്പോൾ സോഹന്റെ കമ്പനി 25-ാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാർക്കും അവരുടെ കുടുംബത്തിനും നൽകിയ പാരിതോഷികം വലുതാണ്.

ഏരീസിന്റെ ജീവനക്കാരുടെ രക്ഷിതാക്കൾക്കും ഭാര്യമാർക്കും കുട്ടികൾക്കുമുള്ള 'സിൽവർ ജൂബിലി സമ്മാനം' എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചത്. കമ്പനി 25 വർഷം പൂർത്തിയാക്കുകയാണെന്നും ഈ അവസരത്തിൽ ജീവനക്കാരുടെ അർപ്പണബോധത്തിന് പിന്തുണ നൽകിയ കുടുംബങ്ങളെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കമ്പനിയിലെ ജീവനക്കാരുടെ തൊഴിൽ രഹിതരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ച കമ്പനി മേധാവി ഇദ്ദേഹമാണ്. കമ്പനിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ജീവനക്കാരുടെ പങ്കാളികൾക്ക് ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനമാണ് നൽകുന്നത്. സോഹൻ റോയിയുടെ ഭാര്യ അഭിനിക്ക് ഉൾപ്പെടെ എല്ലാ മാസം 28-ാം തിയതി ഈ ചെക്ക് ലഭിക്കും.

ജീവനക്കാരുടെ മാതാപിതാക്കൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ കമ്പനിയും ഏരീസ് ആണ്. കമ്പനി സിഇഒ സോഹൻ റോയ്, മുൻ മറൈൻ എഞ്ചിനീയറും ചലച്ചിത്ര നിർമ്മാതാവും കൂടെയാണ്. സോഹൻ റോയ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് 'ഡാം999. യു.എ.ഇ.യിൽ മറൈൻ എൻജിനിയറിങ് രംഗത്ത് സോഹൻ റോയ് സ്ഥാപിച്ച സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ് . ഇന്ന് ലോകത്തെ 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 59 കമ്പനികളുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടിനാഷണൽ കമ്പനികളിൽ ഒന്നാണ്. . 25 വർഷത്തിനുള്ളിൽ, ഏരീസ് ഗ്രൂപ്പ് 8243-ലധികം ദേശീയ, അന്തർദേശീയ ക്ലയന്റുകളുമായി സഹകരിക്കുകയും 85,312-ലധികം പ്രോജക്ടുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. ഐഎസ്ഒ അംഗീകാരമുള്ള നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എഞ്ചിനീയറിംഗ് കൺസൾട്ടൻസിയും ഗ്രൂപ്പിനുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.