- Trending Now:
പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ബെംഗളൂരുവിനെ മറികടന്ന് ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹി. 2019-21 കാലയളവില്‍ 5,000 സ്റ്റാര്‍ട്ടപ്പുകളാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയത്. ഇക്കാലയളവില്‍ ബെംഗളൂരുവില്‍ നിന്ന് 4,514 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. 2021-22 സാമ്പത്തിക സര്‍വ്വേയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ഉള്ളത്.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍, സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയാണ്(11,308)ഒന്നാമത്. കഴിഞ്ഞ വര്‍ഷം മാത്രം 44 സ്റ്റാര്‍ട്ടപ്പുകളാണ് യൂണീകോണായത് ( 1 ബില്യണ്‍ ഡോളര്‍ മൂല്യം). 2021ല്‍ ഏറ്റവും കൂടുതല്‍ യൂണീകോണുകളെ സൃഷ്ടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്. യുഎസും ( 487) ചൈനയുമാണ് (301) ആദ്യ രണ്ട് സ്ഥാനങ്ങളില്‍. നിലവില്‍ 83 യുണീകോണ്‍ കമ്പനികളാണ് ഇന്ത്യയിലുള്ളത്.
സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിച്ചത് 6.5 ലക്ഷം തൊഴിലുകളെന്ന് കണക്ക്... Read More
ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു. 2021ല്‍ 47 കമ്പനികള്‍ കൂടെ എത്തിയതോടെ ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 100 കടന്നു. 2021ല്‍ 28,391 പേറ്റന്റുകളാണ് രാജ്യം അനുവദിച്ചത്. രാജ്യത്തെ ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും ഐടി/ വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടവയാണെന്നും സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 61,400 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. ആറുലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സ്റ്റാര്‍പ്പുകള്‍ രാജ്യത്ത് സൃഷ്ടിച്ചതെന്നാണ് നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.