Sections

ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളില്‍ ഇന്ത്യയിലെ ഈ വീടും

Wednesday, May 04, 2022
Reported By admin
house

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീട്ടില്‍ മെഴ്സിഡസ് മേബാക്ക് ഉള്‍പ്പെടെ കാറുകള്‍ക്കായി മാത്രം ആറ് നിലകളുണ്ട്.  


ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളില്‍ രണ്ടാം സ്ഥാനം അലങ്കരിച്ച് മുകേഷ് അംബാനിയുടെ ആന്റിലിയ( Antilia). മുംബൈയില്‍ കുംബല്ല ഹില്ലില്‍ സ്ഥിതി ചെയ്യുന്ന 400,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആന്റിലിയയുടെ മൂല്യം 2 ബില്യണ്‍ ഡോളറാണ്.  ചിക്കാഗോ ആസ്ഥാനമായുള്ള ആര്‍ക്കിടെക്റ്റുമാരായ പെര്‍കിന്‍സും വില്ലും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഈ കെട്ടിടത്തിന് 27 നിലകളാണുളളത്

റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രതയുള്ള ഭൂകമ്പത്തെ അതിജീവിക്കാന്‍ ആന്റിലിയയുടെ നിര്‍മാണ വൈദഗ്ധ്യത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീട്ടില്‍ മെഴ്സിഡസ് മേബാക്ക് ഉള്‍പ്പെടെ കാറുകള്‍ക്കായി മാത്രം ആറ് നിലകളുണ്ട്.  അംബാനിയുടെ Antilia മോസ്റ്റ് എക്‌സ്‌പെന്‍സിവ് പ്രൈവറ്റ്് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയായാണ് അടയാളപ്പെടുത്തുന്നത്.

ബ്രിട്ടീഷ് രാജവംശത്തിന്റെ അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൂടിയായ ലണ്ടനിലെ ബക്കിംഗ്ഹാം പാലസ് ആണ് ആഡംബര വീടുകളില്‍ ഒന്നാമത്, മൂല്യം 6.7 ബില്യണ്‍ ഡോളര്‍. 775 മുറികളും 188 സ്റ്റാഫ് റൂമുകളും ഉള്‍പ്പെടുന്ന ഇതില്‍ 52 റോയല്‍- ഗസ്റ്റ് ബഡ്‌റൂമുകളും 92 ഓഫീസുകള്‍, 78 ബാത്ത്‌റൂമുകള്‍ എന്നിവയാണുളളത്.

Oracle കോ ഫൗണ്ടര്‍ ലാറി എല്ലിസണിന്റെ കാലിഫോര്‍ണിയയിലെ Ellison Estate ആണ് ആറാമത്. മൈക്രോസോഫ്റ്റ് കോ ഫൗണ്ടര്‍ ബില്‍ ഗേറ്റ്‌സിന്റെ വാഷിങ്ടണ്‍ വസതി Xanadu 2.0 മൂല്യത്തില്‍ 9-മതാണ്. Luxe.digital ആണ് 2022-ലെ മൂല്യമനുസരിച്ച് ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയ 10 വീടുകളുടെ ലിസ്റ്റ് പുറത്ത് വിട്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.