- Trending Now:
കൊച്ചി: ആഗോള തലത്തിൽ തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ദന്തരോഗം ബാധിക്കുന്നതായും അതിനാൽ ഈ കാലഘട്ടത്തിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് വേൾഡ് ഇംപ്ലാന്റ് എക്സ്പോയിലെ വിധഗ്ധർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 16.3% ആളുകൾക്ക് പല്ലുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്നുണ്ട്. അത് കൊണ്ട് ദന്തരോഗം കണ്ടെത്തിയാൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ഇവ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്നാണെന്ന് സമ്മേളനത്തിൽ വിധഗ്ധർ പറഞ്ഞു.
'പല്ലുകൾ നഷ്ടപ്പെടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്സ് മുതലായ അവസ്ഥകൾ ത്വരിതപ്പെടുത്തുന്നതിനും കാരണമാകുന്നു. മോണരോഗമുള്ള ഗർഭിണിയായ സ്ത്രീകളുടെ കുഞ്ഞുങ്ങൾക്ക് ജനനസമയത്ത് ഭാരം കുറവുള്ളതായും കണ്ടു വരുന്നു. ദന്ത രോഗങ്ങളുടെ ഫലമായി രോഗിക്ക് പല്ലുകൾ നഷ്ടപ്പെടുമ്പോൾ ഭക്ഷണം ചവച്ചരച്ച് ആസ്വദിക്കാനുള്ള കഴിവ് പൂർണ്ണമായും കുറയുന്നു. ഇതിനെല്ലാം പരിഹാരമായി ഡെന്റൽ ഇംപ്ലാന്റുകളുടെ കണ്ടുപിടുത്തം വിജയകരമായ നടക്കുന്നത് കൊണ്ട് തന്നെ രോഗികൾക്ക് ഭക്ഷണം ചവയ്ക്കാനുള്ള കഴിവും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് വഴിയൊരുക്കും. ജല രൂപത്തിലുള്ള ഭക്ഷണത്തിന് പകരം ശരിയായ ആഹാരം കഴിക്കാൻ കഴിയുന്നതിനാൽ രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും,' വേൾഡ് ഇംപ്ലാന്റ് എക്സ്പോ ചെയർമാനും യു.എസ്.എ മാലോ സ്മൈൽ ഡയറക്ടറും റട്ട്ഗെഴ്സ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശങ്കർ അയ്യർ പറഞ്ഞു.
ദന്തിസ്റ്റ് ചാനൽ സംഘടിപ്പിക്കുന്ന എക്സ്പോ, സ്മൈൽ യുഎസ്എ അക്കാദമി, എഡിഎസിഇആർപി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാൻ യൂണിവേഴ്സിറ്റി യുഎസ്എ, എൽഇസെഡ്കെ എഫ്എഫ്എസ് ജർമ്മനി, ഓൺലൈൻ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. എക്സ്പോയിൽ സിം വൈ, ബയോ ഹോറിസോൺസ് കാംലോഗ്,ഡെൻറ്റ് കെയർ ഡെന്റൽ ലാബ്,ക്രെസ്റ്റ് ബയോളോജിക്സ് തുടങ്ങിയ നാല്പതിലധികം ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുംപ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
വേൾഡ് ഇംപ്ലാന്റ് എക്സ്പോ ചെയർമാനും മാലോ സ്മൈൽ യുഎസ്എ ഡയറക്ടറുമായ ഡോ ശങ്കർ അയ്യർ എക്സ്പോ ഉത്ഘാടനം ചെയ്യുന്നു. (ഇടത്ത് നിന്ന്) ഡോ.ഡോ ഹർദീക് പട്ടേൽ യുഎസ്എ, ഡോ.അതിഥി നന്ദ, ഡോ.മഹമ്മുദ അക്തർ ബംഗ്ലാദേശ്, ഡോ അമൻ ഭുള്ളർ യുഎസ്എ, മൈക്ക് ഇ. കാൽഡെറോൺ യുഎസ്എ, ഡോ.അശ്വിനി പാധ്യേ, ഡോ മീര വർമ്മ എന്നിവർ സമീപം
ആദ്യ ദിനത്തിൽ വേൾഡ് ഇംപ്ലാന്റ് എക്സ്പോ ചെയർമാനും യുഎസ്എ മാലോ സ്മൈൽ ഡയറക്ടർ, ന്യൂജേഴ്സി റട്ട്ഗെഴ്സ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ ശങ്കർ അയ്യർ സമ്മേളനത്തിലെത്തിയ അഥിതികളെ സ്വാഗതം ചെയ്തു.യുഎസ്എയിൽ നിന്നുള്ള ഡോ അമൻ ഭുള്ളർ, ഡോ.അക്ഷയ് കുമാരസ്വാമി,ഡോ ഹർദീക് പട്ടേൽ,ഡോ.സമി നൂമ്പിസ്സി, ഇന്ത്യയിൽ നിന്നുള്ള ഡോ.എൻ ചന്ദ്രശേഖർ, ഡോ വി രംഗരാജൻ,ഡോ സച്ചീവ് നന്ദ, ഡോ ആശിഷ് കക്കാർ തുടങ്ങിയ പ്രമുഖർ ആദ്യ ദിന സെഷനുകൾ നയിച്ചു. യുഎസ്എയിൽ നിന്നുള്ള ഡോ കാൽഡെറോൺ ,യുഎഇയിൽ നിന്നുള്ള ഡോ.സൗഹീൽ ഹുസൈനി ,ഡോ.ഷാലൻ വർമ, ഗ്രീസിൽ നിന്നുള്ള ഡോ.മെഡ് ഡെന്റ് വ്ലാഡിറ്റ്സിസ്, അനസ്താസിയോസ് പാപാനികൊലൌ, ഇന്ത്യയിൽ നിന്നുള്ള ഡോ.അശ്വിനി പാധ്യേ, ഡോ.സലോണി മിസ്ത്രി തുടങ്ങിയവർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ സെഷനുകൾ നയിക്കും.
വേൾഡ് ഇംപ്ലാന്റ് എക്സ്പോ 26 മുതൽ കൊച്ചിയിൽ ... Read More
കേരളത്തിൽ ആദ്യമായാണ് ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ഇന്ത്യ, യുഎസ്എ,കാനഡ, ബംഗ്ലാദേശ്, ഗ്രീസ്, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നാല്പതോളം ലോകപ്രശസ്ത ഇംപ്ലാന്റോളജിസ്റ്റുകളും ലോകത്തിലെ മികച്ച ദന്തഡോക്ടർമാർ, സർജൻമാർ, അധ്യാപകർ നയിക്കുന്ന സെഷനുകളിൽ അഞ്ഞൂറിലധികം പ്രൊഫഷണലുകളും ദന്തൽ കോളേജ് വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.'ഡെന്റൽ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും 'ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടിയുള്ള വഴികളും' എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ സെമിനാർ സെഷനുകൾ നടക്കുന്നത്. മൂന്ന് ദിവസം ഒരേ വിഷയത്തിൽ ഇത്പോലുള്ള സെഷനുകൾ ലോകത്ത് മറ്റൊരിടത്തും ഇത് വരെ നടത്തിയിട്ടില്ല എന്നും സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.