Sections

റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വായ്പാ മേള സംഘടിപ്പിക്കുന്നു

Monday, Sep 04, 2023
Reported By Admin
Rudset Loan Fair

റൂഡ്സെറ്റ് ബാങ്ക് വായ്പാ മേള


റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കനറാ ബാങ്ക്, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പൂർവ വിദ്യാർഥി സംഘടനയായ ആർട്ടെ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ ചേർന്ന് സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച രാവിലെ 10.30 മുതൽ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വായ്പാ മേള സംഘടിപ്പിക്കുന്നു. സംരംഭകത്വ വായ്പ, ഭവന, കാർഷിക വായ്പകൾ എന്നിവയ്ക്ക് നിബന്ധനകൾക്ക് വിധേയമായി സമ്മതപത്രം നൽകുകയും ശാഖകൾ വഴി വായ്പ ലഭ്യമാക്കുകയും ചെയ്യും. കനറാ ബാങ്ക് ഉദ്യോഗസ്ഥർ വിവിധ വായ്പകൾ വിശദീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് വിവിധ സബ്സിഡി പദ്ധതികളെക്കുറിച്ച് സംസാരിക്കും. കനറാ ബാങ്ക് റീജിയണൽ മാനേജർ എ യു രാജേഷ് മുഖ്യാതിഥിയാകും. വായ്പ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9947802434 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് റൂഡ്സെറ്റ് അധികൃതർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.