Sections

ബ്രിട്ടനിലെ സമ്പന്നരിൽ ഒന്നാമത് ഹിന്ദുജ കുടുംബം

Sunday, May 19, 2024
Reported By Admin
The Hinduja Family Secures Top Spot on the Sunday Times Rich List 2024

കൊച്ചി: കോടിക്കണക്കിന് ഡോളർ വിറ്റുവരവുള്ള 110 വർഷത്തെ പാരമ്പര്യമുള്ള ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിൻറെ ചെയർമാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 37.196 ബില്യൺ പൗണ്ടുമായി 2024ലെ സൺഡേ ടൈംസ് സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി. യുകെയിൽ താമസിക്കുന്ന ഏറ്റവും സമ്പന്നരായ 1000 വ്യക്തികളും കുടുംബങ്ങളും ആണ് സൺഡേ ടൈംസിൻറെ ഈ പട്ടികയിൽ ഉള്ളത്. ആഗോള ബിസിനസ്സിൽ ഹിന്ദുജ ഗ്രൂപ്പ് കൈവരിച്ച മികച്ച നേട്ടങ്ങൾക്കും വിജയത്തിനുമുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിംഗ്.

യുകെ ആസ്ഥാനമായുള്ള കുടുംബത്തിൻറെ ജി. പി. ഹിന്ദുജ ചെയർമാനായുള്ള ഗ്രൂപ്പ് കമ്പനികൾ 38 രാജ്യങ്ങളിലായി മൊബിലിറ്റി, ഡിജിറ്റൽ ടെക്നോളജി, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, മീഡിയ, പ്രോജക്ട് ഡെവലപ്മെൻറ്, ലൂബ്രിക്കൻറ്സ് ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ്, എനർജി, റിയൽ എസ്റ്റേറ്റ്, ട്രേഡിംഗ്, ഹെൽത്ത്കെയർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നത്.

വിവിധ മേഖലകളിലെ മികച്ച ബിസിനസ് നേട്ടങ്ങൾക്കൊപ്പം ഹിന്ദുജ ഫൗണ്ടേഷനിലൂടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപൃതരാണ്.

രണ്ട് വർഷം മുമ്പ് സൺഡേ ടൈംസ് സമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും, ഭാര്യ അക്ഷത മൂർത്തിയും പട്ടികയിൽ 245-ാം സ്ഥാനത്തേക്ക് ഉയർന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.