- Trending Now:
കൊച്ചി: തായ്ലന്റ് സ്വദേശിനിക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സുഖ പ്രസവം. മസ്ക്കറ്റിൽ നിന്നും മുംബൈയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യുവതി ആരോഗ്യവാനായ ആൺകുട്ടിയെ പ്രസവിച്ചത്.
വിമാന യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളാണ് അടിയന്തര പരിചരണം നൽകിയത്. യാത്രക്കാരിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ എയർ ഇന്ത്യ എക്സ്പ്രസിലെ പരിശീലന സജ്ജരായ ക്യാബിൻ ക്രൂ അംഗങ്ങളാണ് വിമാനത്തിനുള്ളിൽ യുവതിക്ക് സുഖ പ്രസവം സാധ്യമാക്കിയത്.
ഇതേ സമയം പൈറ്റലറ്റുമാർ ഈ വിവരം എടിസിയെ അറിയിച്ച് മുൻഗണനയോടെ വിമാനം മുംബൈയിൽ ഇറക്കി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് സഹായത്തിനായി എയർ ഇന്ത്യ എക്സ്പ്രസിലെ വനിത ജീവനക്കാരിയും ആശുപത്രിയിലേക്ക് ഒപ്പം പോയി. യാത്രക്കാരിയായ നഴ്സും സഹായത്തിനെത്തിയതോടെ വിമാനം ലാന്റ് ചെയ്യുന്നതിന് 45 മിനിറ്റ് മുൻപ് തന്നെ സുഖപ്രസവം സാധ്യമായി.
യാതൊരു സങ്കീർണ്ണതകളുമില്ലാതെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ലാന്റ് ചെയ്യിച്ച് ആശുപത്രിയിലേക്ക് മാറ്റാനായത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരുടെ പരിശീലന മികവിന് പുറമെ കരുണയും സഹാനുഭൂതിയും കൂടിയാണ് വരച്ചുകാട്ടുന്നത്. യുവതിയുടേയും കുഞ്ഞിന്റേയും മടക്കയാത്ര സംബന്ധിച്ച് മുംബൈയിലെ തായ്ലന്റ് കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.