Sections

ടെസ്ല ഇന്ത്യയിലേക്ക്; കാറുകളുടെ വില 20 ലക്ഷം മുതൽ

Saturday, Jul 15, 2023
Reported By admin
tesla

ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോൺ മസ്‌ക് ലക്ഷ്യമിടുന്നത്


ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ടെസ്ല ചർച്ച തുടങ്ങിയതായി റിപ്പോർട്ട്. പ്രതിവർഷം അഞ്ചുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കുന്നതിന്റെ സാധ്യതയെ കുറിച്ചാണ് ചർച്ച പുരോഗമിക്കുന്നത്. കാറുകൾക്ക് രാജ്യത്ത് 20 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ടെസ്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ, ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ ഉടൻ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോൺ മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചത്. 

ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോൺ മസ്‌ക് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്ന് ഇൻഡോ- പസഫിക് മേഖലയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതയാണ് ഇലോൺ മസ്‌ക് തേടുന്നതെന്നാണ് റിപ്പോർട്ടുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.