Sections

വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Jun 08, 2023
Reported By Admin
Tenders Invited

ടെണ്ടറുകൾ ക്ഷണിച്ചു


വാഹനം റീ ടെണ്ടർ ക്ഷണിച്ചു

കാസർകോട് സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വർഷത്തേക്ക് പ്രതിമാസം 1500 കി.മീ ദൂരം സഞ്ചരിക്കുന്നതിനായി ജീപ്പ്, കാർ (ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന) എന്നീ വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16ന് വൈകിട്ട് 3വരെ. അന്നേദിവസം വൈകിട്ട് 4ന് ടെണ്ടർ തുറക്കും. ഫോൺ 04994 256266, 9446270127.

കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

ആറളം ഫാം ഗവ.ഹൈസ്കൂളിൽ 2023-24 അധ്യയന വർഷം ഒന്നു മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് പട്ടികവർഗ സ്ത്രീകൾ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700357.

ടെണ്ടർ ക്ഷണിച്ചു

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ എം.സി.എഫിൽ നിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്നതിനും പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 17ന് വൈകിട്ട് 3വരെ. അന്നേദിവസം വൈകിട്ട് 4ന് ടെണ്ടർ തുറക്കും. ഫോൺ 04998 272238.

ക്വട്ടേഷൻ

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങൾ ജൂൺ 20 രാവിലെ 11 ന് അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ ലേലം ചെയ്ത് വിൽക്കും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20 ന് രാവിലെ 10 വരെ. ഫോൺ : 9447107085.

വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ ദർഘാസുകൾ ക്ഷണിക്കുന്നു

വനിതശിശു വികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന എൻട്രി ഹോമിലെ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിന് ടാക്സി ആവശ്യമുണ്ട്. ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ താൽപര്യമുള്ള വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും തൃശ്ശൂർ ജില്ലാ വനിതാ ശിശുവികസന ഓഫീസർ മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22 രണ്ട് മണി.ഫോൺ : 0487 2361500

വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാൻ ദർഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളാങ്ങല്ലൂർ ശിശുവികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിന് ടാക്സി ആവശ്യമുണ്ട്. പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ജൂലൈ ഒന്ന് മുതൽ മാർച്ച് 31 വരെ വാടകയ്ക്ക് ലഭ്യമാക്കുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വെള്ളാങ്കല്ലൂർ ശിശുവികസന പദ്ധതി ഓഫീസർ മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 20 ഉച്ചക്ക് ഒരു മണി വരെ. ഫോൺ - 0480 2865916.

ടോയ്ലറ്റ് നവീകരണ പ്രവൃത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: തിരുവഞ്ചൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ ടോയ്ലറ്റ് നവീകരണ പ്രവൃത്തികൾ ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 19ന് ഉച്ചകഴിഞ്ഞു രണ്ടു വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2770530

പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 166 അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. ജൂൺ 21ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0482-2231858, 9746202086.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.