Sections

ടെക്‌നോ പുതിയ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു

Thursday, Aug 17, 2023
Reported By Admin
POVA 5 Pro

കൊച്ചി: പ്രമുഖ ആഗോള ടെക്‌നോളജി ബ്രാൻഡായ ടെക്‌നോ കമ്പനി പുതിയ ടെക്‌നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു.

ഡിജിറ്റൽ തലമുറയുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി സമാനതകളില്ലാത്ത പ്രകടനവുമായി ഈ പുതിയ സീരീസ് ലൈനപ്പിൽ പുതിയ പോവ 5 പ്രോ 5ജി, പോവ 5 എന്നിവ ഉൾപ്പെടുന്നു.

നോട്ടിഫിക്കേഷൻസ്, കോൾസ്, മ്യൂസിക് എന്നിവക്കായി പിന്നിൽ മൾട്ടികളർ ആർജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്‌സ്ചറോടു കൂടിയ ഡിസൈനിനൊപ്പം ഒരു പ്രീമിയം ആർക്ക് ഇൻറർഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന ഈ വിഭാഗത്തിലെ  ആദ്യ ഫോൺ കൂടിയാണിത്. മീഡിയടെക് ഡിമെൻസിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി + 8 ജിബി റാം, 256 ജിബി റോം എന്നിവ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു.

ഫോണിൻറെ 3ഡി ടെക്‌സ്ചറോടു കൂടിയ ബാക്ക് പാനലാണ് ഫോണിൻറെ വലിയ ആകർഷണം. 68വാട്ട് അൾട്രാഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച്  പോവ 5 പ്രോ 5ജിയുടെ ബാറ്ററിയുടെ 50 ശതമാനം വെറും 15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനാവും. നൂതനമായ ബൈപാസ് ചാർജിങ് സാങ്കേതികവിദ്യയും ഫോണിൽ ഉണ്ട്. ഫോണ് അമിതമായി ചൂടാകുന്നത് തടയാനും, ഫോണിൻറെ പ്രകടനവും ആയുസും വർധിപ്പിക്കാനും ഇത് സഹായിക്കും. വലിയ ഉപയോഗത്തിനിടയിൽ താപനില നിയന്ത്രിക്കുന്നതിന് വിസി കൂളിങ് സാങ്കേതികവിദ്യയും പോവ 5 പ്രോയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, മെച്ചപ്പെടുത്തിയ ഗെയിമിങ് ഫീച്ചർ, 50 മെഗാപിക്‌സൽ എഐ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്‌സൽ എഐ സെൽഫി ക്യാമറ, ഹൈ-റെസ്, ഡിടിഎസോട് കൂടിയ ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ തുടങ്ങിയവയാണ് പോവ 5 പ്രോ 5ജിയുടെ മറ്റു പ്രധാന സവിശേഷതകൾ.

ഡാർക് ഇല്യൂഷൻ, സിൽവർ ഫാൻറസി എന്നീ നിറങ്ങളിൽ വരുന്ന പോവ 5 പ്രോ 5ജി 8ജിബി+128 ജിബിക്ക് 14,999 രൂപയും, പോവാ 5 പ്രോ 5ജി 8ജിബി+256 ജിബി വേരിയൻറിന് 15,999 രൂപയുമാണ് വില. ടെക്‌നോ പോവ 5ൻറെ  8ജിബി+128 ജിബി വേരിയൻറിന് 11,999 രൂപയാണ് വില. പോവ 5 സീരീസിൻറെ മുഴവന് ശ്രേണിയിലും 1,000 രൂപ എക്‌സ്‌ചേഞ്ചും, 6 മാസത്തെ ചെലവില്ലാത്ത ഇഎംഐ ഓഫറും ലഭ്യമാണ്.

വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറയോട് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, പുതിയ പോവ 5 സീരീസിൻറെ വിപുലമായ ഉൽപ്പന്ന ശ്രേണിക്ക് മറ്റൊരു മാനം നല്കുന്നുവെന്നും ടെക്‌നോ മൊബൈൽ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഈ വിഭാഗത്തിലെ നിരവധി ആദ്യ സവിശേഷതകൾക്കൊപ്പം പുതു തലമുറയിലെ ഉപഭോക്താക്കൾക്ക്  വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന കുറഞ്ഞ നിരക്കിലുള്ള പ്രോ സ്മാർട്ട്‌ഫോണാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.