Sections

ടെക്‌നോപാർക്കിൽ ഓണാഘോഷം സംഘടിപ്പിച്ചു

Tuesday, Aug 18, 2026
Reported By Admin
Technopark Celebrates Onam 2026 with Grand Festivities, Cultural Events and Traditional Feast

തിരുവനന്തപുരം: ആമോദത്തിൻറെയും പാരമ്പര്യത്തനിമയുടെയും ഐക്യത്തിൻറെയും നിറവോടെ ടെക്നോപാർക്കിൽ ഓണാഘോഷം സംഘടിപ്പിച്ചു. ടെക്നോപാർക്ക് ഉദ്യോഗസ്ഥരുടെയും ഐടി സമൂഹത്തിൻറെയും സജീവ പങ്കാളിത്തത്തോടെയാണ് ഓണാഘോഷ പരിപാടികൾ നടന്നത്.

ടെക്നോപാർക്ക് ഫേസ് -1 കാമ്പസിലെ പാർക്ക് സെൻററിൽ നടന്ന ഓണാഘോഷം വർണാഭമായ ഘോഷയാത്ര, പരമ്പരാഗത ആഘോഷങ്ങൾ, വൈവിധ്യമാർന്ന മത്സരങ്ങൾ, തിരുവാതിരക്കളി, ഓണസദ്യ എന്നിവയോടെയാണ് കൊണ്ടാടിയത്.

ടെക്നോപാർക്കിൻറെ ഓണാഘോഷമായ 'പാർക്ക് ഓണം 2026' ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

രജിസ്ട്രാർ പ്രസീത കെ.സി, ടെക്നോപാർക്ക് സിടിഒ മാധവൻ പ്രവീൺ, കേരള ഐടി പാർക്ക്സ് സിഎഫ്ഒ വിപിൻ കുമാർ എസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് വസന്ത് വരദ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് അഭിലാഷ് ഡി.എസ്, ലാൻഡ് അക്വിസിഷൻ ലീഗൽ എജിഎം സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.

ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാറിൻറെ നേതൃത്വത്തിൽ പാർക്ക് സെൻറർ ഉദ്യോഗസ്ഥരും ഐടി പ്രൊഫഷണലുകളും ഒത്തുചേർന്നുള്ള വർണാഭമായ ഓണം ഘോഷയാത്ര കാമ്പസിൽ നടന്നു.

സെസ് പ്രതിനിധികൾ, സപ്പോർട്ട് സ്റ്റാഫ്, പാർക്ക് സെൻററിലെ മറ്റ് ജീവനക്കാർ എന്നിവർ ആഘോഷ പരിപാടികളിൽ ഭാഗമായി. പരിപാടിയുടെ ഭാഗമായി നടന്ന ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓണാഘോഷത്തിൻറെ ഭാഗമായി ടെക്നോപാർക്ക് കാമ്പസിലെ വിവിധ കമ്പനികളിലായി നിരവധി പരിപാടികൾ നടക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.