Sections

കേരളത്തിൻറെ പുനരുപയോഗ ഊർജ്ജ മേഖലയെ ശക്തിപ്പെടുത്തി ടാറ്റ പവറിൻറെ ഹരിത ഓണം

Thursday, Sep 04, 2025
Reported By Admin
Tata Power boosts Kerala’s green energy goals

കൊച്ചി: കേരളം ഹരിത ഓണത്തിലൂടെ സുസ്ഥിരത ഉറപ്പാക്കുമ്പോൾ സംസ്ഥാനത്തിൻറെ പുനരുപയോഗ ഊർജ്ജമേഖലയെ ശക്തിപ്പെടുത്തുന്ന മുന്നേറ്റങ്ങളുമായി ടാറ്റ പവർ. കായംകുളത്തെ 350 ഏക്കർ വിസ്തൃതിയുള്ള ടാറ്റ പവറിൻറെ 101.6 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്ട് വർഷംതോറും 64,000 ടണ്ണിലധികം കാർബൺ ബഹിർഗമനം കുറയ്ക്കുന്നതോടൊപ്പം ജലോപരിതലങ്ങളെ സൗരോർജ്ജ ഉൽപ്പാദനത്തിനായി ഉപയോഗപ്പെടുത്തി കേരളത്തിൻറെ ഹരിത ഊർജ്ജ ലക്ഷ്യങ്ങൾക്ക് മികച്ച സംഭാവന നൽകുകയും ചെയ്യുന്നു.

ഇതിനകം സംസ്ഥാനത്ത് ആകെ 30,000-ലധികം സൗരോർജ്ജ മേൽക്കൂരകൾ ടാറ്റ പവർ സ്ഥാപിച്ചു കഴിഞ്ഞു. അടുത്തിടെ എൻഎച്ച്പിസി ലിമിറ്റഡുമായി ടാറ്റ പവർ റിന്യൂവബിൾ എനർജി ഒപ്പിട്ട 30 മെഗാവാട്ട് / 120 മെഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് വാങ്ങൽ കരാർ കേരളത്തിൻറെ വൈദ്യുതി ഗ്രിഡിനെ ശക്തിപ്പെടുത്തുകയും പുനരുപയോഗ ഊർജ്ജ സംയോജനം കൂടുതൽ സുഗമമാക്കുകയും ചെയ്യും.

വയനാട്ടിലെ ടാറ്റാ പവറിൻറെ സ്കിൽ പാർക്കിലൂടെ 921-ലധികം പേർക്ക് സൗരോർജ്ജ പിവി ഇൻസ്റ്റലേഷൻ പോലുള്ള ഹരിത തൊഴിലുകൾക്ക് പരിശീലനം നൽകികഴിഞ്ഞു. ഒരു നൂറ്റാണ്ടിലേറെ കാലത്തെ വൈദഗ്ധ്യവും ഇന്ത്യയിലുടനീളം 5,000 മെഗാവാട്ടിലധികം ഉത്പാദന ശേഷിയുള്ള സൗരോർജ്ജ പ്രോജക്ടുകളും ഉള്ള ടാറ്റ പവർ, കേരളത്തിൻറെ ഹരിത ഊർജ്ജ വിപ്ലവത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.