Sections

ടാറ്റാ പവർ പുതിയ ബ്രാൻഡ് ഫിലിം പുറത്തിറക്കി

Wednesday, Dec 13, 2023
Reported By Admin
Tata Power

ഹരിത ഊർജ്ജത്തിലേക്ക് മാറാനും ഭൂമിയെ പരിഗണിക്കുവാനും ടാറ്റാ പവറിൻറെ ആഹ്വാനം


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ കമ്പനികളിലൊന്നായ ടാറ്റാ പവർ 'ഭൂമിയെ സ്നേഹിക്കുക. ഗ്രീൻ ആൻറ് ക്ലീൻ എനർജിയിലേക്ക് മാറുക' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പുതിയ ബ്രാൻഡ് ഫിലിം പുറത്തിറക്കി.

സുസ്ഥിര ജീവിതശൈലി യാഥാർത്ഥ്യമാക്കാൻ പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും ശുദ്ധവും ഹരിതാഭവുമായ ഒരു ഭാവിക്കായുള്ള വ്യക്തിഗത പ്രവർത്തനത്തിൻറെയും ഉത്തരവാദിത്തത്തിൻറെയും പ്രാധാന്യം അടിവരയിടുന്നതിനുമുള്ള ടാറ്റാ പവറിൻറെ മറ്റൊരു ചുവടുവയ്പ്പാണ് 'ദുനിയാ അപ്നെ ഹവാലെ' എന്ന പേരിലുള്ള ഈ ബ്രാൻഡ് ഫിലിം. വിവിധ ഭാഷകളിലെ ന്യൂസ്, ബിസിനസ് ചാനലുകൾക്കൊപ്പം ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലൈവ് കാമ്പയിൻ നടത്തി ഈ സന്ദേശം പൊതുജനങ്ങളിലെത്തിക്കും.

വനനശീകരണം, നിർമാണ പ്രവർത്തനങ്ങൾ, വ്യവസായവത്കരണം, നഗരവത്കരണം തുടങ്ങിയ പ്രവർത്തികൾ മൂലം ഭൂമിക്ക് സംഭവിച്ചിട്ടുള്ള നാശവും ചൂഷണവും ചിത്രീകരിക്കുന്നതാണ് പുതിയ ബ്രാൻഡ് ഫിലിം. ഈ ദുരുപയോഗത്തിൻറെ ഫലമായി ഭൂഗോളം മലിനമാകുകയും തകർക്കപ്പെടുകയും ചെയ്യുന്നു. ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന രണ്ട് കുട്ടികൾ നമുക്ക് ഭൂമിയോട് ഉണ്ടായിരിക്കേണ്ട സ്നേഹവും കരുതലും പ്രകടിപ്പിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതോടെയാണ് ഫിലിം അവസാനിക്കുന്നത്.

സുസ്ഥിരമായ ജീവിത ശൈലി, ഊർജ പരിഹാരങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ആളുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ടാറ്റാ പവർ ബ്രാൻഡ് ആൻറ് കമ്യൂണിക്കേഷൻസ് ചീഫ് ജ്യോതി ബൻസൽ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ഗ്രീൻ എനർജി ബ്രാൻഡാകാൻ പ്രതിജ്ഞാബദ്ധമാണ് ടാറ്റാ പവർ. 2023-ൽ ഹരിത ഊർജ സ്രോതസുകളിൽ നിന്ന് 70 ശതമാനം ഉത്പാദനം കൈവരിക്കാനും 2045-ഓടെ കാർബൺ നെറ്റ് ന്യൂട്രാലിറ്റി കൈവരിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.