- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനികളിലൊന്നും വൈദ്യുത വാഹന ചാർജിങ് സേവന ദാതാക്കളുമായ ടാറ്റാ പവർ പത്തു കോടി ഹരിത കിലോമീറ്ററുകൾക്ക് ചാർജിങ് ലഭ്യമാക്കിയ ആദ്യ വൈദ്യുത വാഹന ചാർജിങ് സേവന ദാതാവെന്ന നേട്ടം കൈവരിച്ചു. ഇന്ത്യയിലെ പബ്ലിക്, സെമി-പബ്ലിക്, ബസ്/ഫ്ളീറ്റ്, ഭവന ചാർജിങ് മേഖലകളിലായാണ് ഈ നേട്ടം കൈവരിച്ചത്.
ഈസി ചാർജ് എന്ന പേരിലുള്ള ടാറ്റാ പവറിൻറെ ശൃംഖല രാജ്യത്തെ 530 നഗരങ്ങളിലും പട്ടണങ്ങളിലുമായി 86,000 ത്തിൽ അധികം ഭവന ചാർജറുകളും 5300 -ൽ ഏറെ പബ്ലിക്, സെമി പബ്ലിക്, ഫ്ളീറ്റ് ചാർജിങ് പോയിൻറുകളും 850-ൽ ഏറെ ബസ് ചാർജിങ് സ്റ്റേഷനുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതകൾ, ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, ഓഫിസുകൾ, ഭവന സമുച്ഛയങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്നതും സൗകര്യപ്രദമായതുമായ കേന്ദ്രങ്ങളിലാണു ഈ ചാർജിംഗ് പോയൻറുകൾ സ്ഥാപിച്ചിട്ടുള്ളത്.
മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിലെ ആദ്യ നഴ്സിങ് പിഎച്ച്ഡി ബിരുദധാരിയെ ആദരിച്ചു... Read More
ഇന്ത്യയിലെ വൈദ്യുത വാഹന വിൽപന 2030-ഓടെ ഒരു കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. വൈദ്യത വാഹനങ്ങൾക്കും വൈദ്യുത ചാർജിങ് സംവിധാനങ്ങൾക്കും ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ പവർ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ആർഎഫ്ഐഡി കാർഡ് പോലുള്ള സൗകര്യങ്ങൾ വഴി വയർലെസ് പെയ്മെൻറും ലഭ്യമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.