- Trending Now:
കൊച്ചി: മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് ഇതാദ്യമായി ഒരു വ്യക്തി നഴ്സിങിൽ പിഎച്ച്ഡി കരസ്ഥമാക്കി. പ്രൊഫ. വിൽമ വൽസലനാണ് മഹാരാഷ്ട്ര സംസ്ഥാനത്തു നിന്ന് ആദ്യമായി നഴ്സിങിൽ പിഎച്ച്ഡി നേടിയത്.
പി. ഡി. ഹിന്ദുജ കോളേജ് ഓഫ് നഴ്സിങിലെ 47 നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങിലാണ് പ്രൊഫ. വിൽമ വൽസലന് പിഎച്ച്ഡി നൽകിയത്. സ്പെഷലൈസ്ഡ് കോഴ്സുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വിപുലമായ പരിശീലനം നേടിയാണ് 47 പേർ ബിരുദം കരസ്ഥമാക്കിയത്.
പി. ഡി. ഹിന്ദുജയ്ക്ക് മാത്രമല്ല, മഹാരാഷ്ട്രയിലെ മുഴുവൻ ആരോഗ്യ സേവന സമൂഹത്തിനും അഭിമാനകരമായ ദിനമാണിതെന്ന് പി. ഡി. ഹിന്ദുജ ഹോസ്പിറ്റൽ സിഇഒ ഗൗതം ഖന്ന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.