- Trending Now:
ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന്റെ ആകെ വിപണി വലുപ്പം ഏകദേശം 1 ട്രില്യണ്‍ ഡോളറാണ്
ടാറ്റ ഗ്രൂപ്പിനില്ലാത്ത ബിസിനസുകള്‍ കുറവാണ്. ഇപ്പോഴിതാ, രാജ്യത്ത് ചിപ്പ് നിര്‍മ്മാണം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനാണ് വിവരം സ്ഥിരീകരിച്ചത്. ഗ്രൂപ്പ് ഇതിനോടകം തന്നെ ടാറ്റ ഇലക്ട്രോണിക്സ് രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ കീഴില്‍ സെമികണ്ടക്ടര്‍ അസംബ്ലി ടെസ്റ്റിംഗ് ബിസിനസ്സ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്, ജപ്പാന്‍, തായ്വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാകും രാജ്യത്ത് ചിപ്പുകളുടെ ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന്റെ ആകെ വിപണി വലുപ്പം ഏകദേശം 1 ട്രില്യണ്‍ ഡോളറാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ ഏകദേശം 90 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. ചിപ്പ് നിര്‍മ്മാണത്തിന് പുറമേ, ഇലക്ട്രിക്ക് വാഹനങ്ങള്‍, ഇവി ബാറ്ററികള്‍ എന്നിവയുടെ നിര്‍മ്മാണം, സൂപ്പര്‍ ആപ്പ് വികസിപ്പിക്കല്‍ എന്നിവയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
500 ജെറ്റ്ലൈനറുകള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യയുടെ വമ്പന്‍ നീക്കം... Read More
രാജ്യത്തെ അര്‍ദ്ധചാലക കേന്ദ്രമാക്കാന്‍ ഗവണ്‍മെന്റിന്റെ ഇന്ത്യ അര്‍ദ്ധചാലക മിഷന്‍ 76,000 കോടി രൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെ, അര ഡസനിലധികം കമ്പനികള്‍ എടിഎംപി യൂണിറ്റുകള്‍ രാജ്യത്ത് സ്ഥാപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തായാലും, ആഗോള തലത്തില്‍ സെമികണ്ടക്ടറുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.