Sections

ബിസലേരി വെള്ളക്കമ്പനി ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും

Friday, Nov 25, 2022
Reported By admin
bisleri

വളരെ വേദനയോടെയാണ് താന്‍ ഈ തീരുമാനം എടുത്തത്

 

രാജ്യത്തെ മുന്‍നിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും. 7000 കോടി രൂപ വരെ മുതല്‍ മുടക്കിയായിരിക്കും. രാജ്യത്തെ പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ വാങ്ങുക. കമ്പനിയെ ടാറ്റ ഏറ്റെടുത്താലും രണ്ട് വര്‍ഷത്തേക്ക് നിലവിലെ മാനേജ്‌മെന്റ് തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏറ്റെടുക്കല്‍ വിവരം ബിസ്ലേരി ചെയര്‍മാന്‍ രമേഷ് ചൗഹാന്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് തനിക്ക് പിന്‍ഗാമിയില്ലെന്നും തന്റെ മകള്‍ക്ക് ഈ ബിസിനസില്‍ താത്പര്യമില്ലെന്നതുമാണ് കമ്പനി വില്‍ക്കാന്‍ കാരണമായി ചൗഹാന്‍ പറയുന്നത്. വളരെ വേദനയോടെയാണ് താന്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍ ടാറ്റയാണ് ഏറ്റെടുക്കുന്നതെന്നത് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ 1965 ലാണ് ബിസ്ലേരി ഷോപ്പ് തുടങ്ങിയത്. അതൊരു ഇറ്റാലിയന്‍ ബ്രാന്റായിരുന്നു അന്ന് വരെ. 1969 ല്‍ പാര്‍ലെ കമ്പനിയുടെ ഉടമകളായ ചൗഹാന്‍ ബ്രദേര്‍സ് ഈ കമ്പനിയെ ഏറ്റെടുത്തു. പിന്നീട് ബിസ്ലേരി വാട്ടര്‍ പ്ലാന്റ് സ്ഥാപിച്ചു. നാല് വര്‍ഷത്തിന് ശേഷം അന്നത്തെ നാല് ലക്ഷം രൂപയ്ക്കാണ് കമ്പനിയെ രമേഷ് ചൗഹാന്‍ സ്വന്തമാക്കിയത്. പതിറ്റാണ്ടുകള്‍ കമ്പനിയെ മുന്നോട്ട് നയിച്ച ശേഷം രാജ്യത്തെ ഏറ്റവും കേള്‍വികേട്ട ബിസിനസ് കുടുംബത്തിന് ബിസ്ലേരിയെ ചൗഹാന്‍ കൈമാറുകയാണ്. 

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡാവും ബിസ്ലേരിയെ ഏറ്റെടുക്കുക. കൊക്കക്കോളയ്ക്ക് മൂന്ന് വര്‍ഷം മുന്‍പ് ബിസ്ലേരിക്ക് കീഴിലെ ശീതളപാനീയ ബിസിനസ് ചൗഹാന്‍ വിറ്റിരുന്നു. തംസ് അപ്, ഗോള്‍ഡ് സ്‌പോട്, സിട്ര, മാസ, ലിംക തുടങ്ങിയ തന്റെ പഴയ ബ്രാന്റുകളെ ചൗഹാന്‍ അറ്റ്‌ലാന്റ ആസ്ഥാനമായ കമ്പനിക്ക് നല്‍കിയത് 1993 ലാണ്. 2016 ല്‍ ശീതള പാനീയ ബിസിനസിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

ഹിമാലയന്‍ ബ്രാന്‍ഡിന് കീഴില്‍ ടാറ്റ കോപ്പര്‍ പ്ലസ് വാട്ടര്‍, ടാറ്റ ഗ്ലൂക്കോ എന്നീ ബ്രാന്‍ഡുകള്‍ നിലവില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിനുണ്ട്. ഹൈഡ്രേഷന്‍ സെഗ്മെന്റില്‍ പാക്കേജുചെയ്ത മിനറല്‍ വാട്ടറും ടാറ്റ കമ്പനി ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. ബിസ്ലേരി കൂടി സ്വന്തം കുടുംബത്തിലേക്ക് എത്തുന്നതോടെ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് പുതിയ ഉയരങ്ങള്‍ കീഴടക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.