Sections

ഇന്ത്യയിലെ ഏറ്റവും വലിയ ബാഡ്മിൻറൺ സ്റ്റേഡിയത്തിൻറെ നിർമ്മാണത്തിനായി 21,000 ചതുരശ്ര മീറ്റർ ഡബിൾ സ്‌കിൻ റൂഫിങ് നൽകി ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീൽ

Wednesday, Aug 16, 2023
Reported By Admin
Tata BlueScope Steel

കൊച്ചി: കളർ കോട്ടഡ് റൂഫിങ്, ക്ലാഡിങ് സംവിധാനങ്ങൾ ലഭ്യമാക്കുന്ന രംഗത്തെ മുൻനിരക്കാരായ ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീൽ ഗുവഹാട്ടിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനായി വിതരണം ചെയ്തത് 21,000 ചതുരശ്ര മീറ്ററോളം ലൈസാറ്റ് ക്ലിപ് ലോക് 700 ഡബിൾ സ്‌കിൻ റൂഫിങ്. 

ഇന്ത്യയിലെ ഏറ്റവും വലിയ ബാഡ്മിൻറൻ സ്റ്റേഡിയമായ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൻറെ വികസനത്തിൽ ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീൽ വഹിച്ചത് വളരെ നിർണായകമായ പങ്കാണ്. അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 

നിർമാണ വ്യവസായ മേഖലയുടെ വളർന്നു വരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ തങ്ങൾക്കുള്ള തുടർച്ചയായ പ്രതിബദ്ധതയാണ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് പുതുതലമുറ ഡബിൾ സ്‌കിൻ റൂഫിങ് വിതരണം ചെയ്യുന്നതിലൂടെ പ്രകടമാക്കിയതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീൽ സൊലൂഷൻസ് ബിസിനസ് വൈസ് പ്രസിഡൻറ് സി ആർ കുൽക്കർണി പറഞ്ഞു.

ഇന്ത്യയിലെ സ്റ്റേഡിയങ്ങൾക്കും സ്‌പോർട്‌സ് കോംപ്ലക്‌സുകൾക്കുമായി മറ്റ് നിരവധി ഓർഡറുകൾക്കൊപ്പം, ടാറ്റ ബ്ലൂസ്‌കോപ്പ് സ്റ്റീൽ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്ന രീതിയെ പരിവർത്തനം ചെയ്യുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.