Sections

ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീൽ നിർമാണ മേഖലയിലെ സേവന ദാതാവായി മാറുന്നു

Tuesday, Aug 01, 2023
Reported By Admin
TATA Blue Scope Steel

ഉപഭോക്താക്കൾക്ക് സമ്പൂർണ സേവനങ്ങൾ ലഭ്യമാക്കുന്നു


കൊച്ചി: ഇന്ത്യയിലെ കളർ കോട്ടഡ് സ്റ്റീൽ രംഗത്തെ മുൻനിരക്കാരായ ടാറ്റാ ബ്ലൂ സ്കോപ് സ്റ്റീൽ ഉൽപന്നാധിഷ്ഠിത സ്ഥാപനം എന്നതിൽ നിന്ന് സേവനാധിഷ്ഠിത സ്ഥാപനമെന്ന നിലയിലേക്കു മാറുന്ന നിർണായക നീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ചാനൽ പങ്കാളികൾക്കായി ജംഷഡ്പൂരിൽ നടത്തിയ പ്രഥമ ആകാർ കോൺക്ലേവിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആകാർ എന്ന ഹിന്ദി വാക്കിൻറെ അർത്ഥം ആകൃതി എന്നാണ്. സ്റ്റീൽ നിർമാണ സംവിധാനങ്ങൾക്ക് ഹരിതമായ ഭാവി ഉറപ്പാക്കാനായി യോജിച്ചു മുന്നോട്ടു പോകുകയാണ് ഈ പൊതുവേദിയിലൂടെ ലക്ഷ്യമിടുന്നത്. ലൈസാറ്റ്, ഈസിബിൽഡ് സേവനങ്ങളുടെ ഉപയോക്താക്കളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് ഒരുകുടക്കീഴിൽ അവസരമൊരുക്കുന്നതാണ് ആകാർ.

കളർ കോട്ടഡ് സ്റ്റീൽ വ്യവസായ മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതവും ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യങ്ങൾ കണക്കിലെടുത്തുളളതും ആണ് ഈ തീരുമാനമെന്ന് ടാറ്റാ ബ്ലൂസ്കോപ് സ്റ്റീൽ മാനേജിങ് ഡയറക്ടർ അനൂപ് ത്രിവേദി പറഞ്ഞു. മൂല്യം, പുതുമ, ഉപഭോക്തൃ സംതൃപ്തി എന്നീ മേഖലകളിൽ ഉയർന്ന തലം കൈവരിക്കാൻ സമഗ്രമായ ഈ നീക്കങ്ങളിലൂടെ ടാറ്റാ ബ്ലൂസ്കോപ് സ്റ്റീൽ ലക്ഷ്യമിടുന്നു. ഉപഭോക്താക്കൾ നേരിടുന്ന സങ്കീർണമായ വെല്ലുവിളികൾ നേരിടാനും വിവിധ വ്യവസായങ്ങളിൽ അർത്ഥപൂർണമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാനും ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിപണിയിൽ ഏറെ സാധ്യതകളുള്ളതും മുൻഗണനയുള്ളതുമായ ഒരു വ്യവസായമാണിത്. മേൽക്കൂരകളും ചുമരുകളും ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും അനുബന്ധ സാമഗ്രികളും നിർമാണ വൈദഗ്ദ്ധ്യവും സ്ഥാപിച്ചതിനു ശേഷമുള്ള സേവനങ്ങളും അടങ്ങിയ സമഗ്ര സംവിധാനങ്ങളാവും കമ്പനി നൽകുക. നിലവിൽ ഉയർന്നു വരുന്ന സാഹചര്യങ്ങൾ ഹരിത സേവനങ്ങൾക്ക് വലിയ സ്ഥാനമാണു നൽകുന്നത്. ഏകജാലക സേവനങ്ങൾ, തൊഴിലിടത്തെ സുരക്ഷ, നിർമാണ വൈദഗ്ദ്ധ്യം എന്നിവയ്ക്കും ഇതേ പ്രാധാന്യമുണ്ട്. ഈ സേവനങ്ങൾക്ക് വലിയ അവസരങ്ങളാണ് ഉയർന്നു വരുന്നത്.

ഉപഭോക്താക്കളുടെ ഉയർന്നു വരുന്ന ആവശ്യങ്ങൾ നിരവേറ്റാനും സുസ്ഥിരവും സമഗ്രവുമായ പരിഹാരങ്ങൾ ലഭ്യമാക്കാനും കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഈ മാറ്റങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് ടാറ്റാ ബ്ലൂസ്കോപ് സ്റ്റീൽ മാർക്കറ്റിങ്, സൊലൂഷൻ ആൻറ് സ്ട്രാറ്റജിക് സോഴ്സിങ് വൈസ് പ്രസിഡൻറ് സി ആർ കുൽക്കർണി പറഞ്ഞു. തങ്ങളുടെ വളർച്ചയിൽ സേവന പങ്കാളികൾക്കുള്ള സമഗ്ര പങ്കാണ് ഈ നീക്കത്തിലൂടെ തങ്ങൾ അംഗീകരിക്കുന്നത്. കഴിവുകൾ വർധിപ്പിക്കാൻ അവരെ പിന്തുണക്കുകയും വിപുലമായ ഉൽപന്നങ്ങളും സേവനങ്ങളും നൽകുകയും വഴിയും ഉപഭോക്തൃ സേവനത്തിൽ അവരെ മികച്ച തലത്തിലേക്കുയർത്തുക വഴിയും തങ്ങൾ അവർക്കു പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാറ്റത്തിലൂടെ ടാറ്റാ ബ്ലൂസ്കോപ് സ്റ്റീൽ വിപുലമായ വൈദഗ്ദ്ധ്യം, സാങ്കേതികവിദ്യാ മികവ്, ഓരോ വേളയിലും ആവശ്യമായ പ്രത്യേക സേവനങ്ങൾ രൂപൽക്കരിക്കാനുള്ള വിപുലമായ പങ്കാളിത്തം എന്നിവ നൽകും. പരമ്പരാഗത സേവനങ്ങളിൽ നിന്നും വ്യത്യസ്തമായി യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ നൽകാനും ഇതിലൂടെ സാധ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.