Sections

സമ്പൂർണ്ണ യാത്ര ഇൻഷൂറൻസ് പദ്ധതിയായ ട്രാവൽ ഗാർഡ് പ്ലസുമായി ടാറ്റ എഐജി

Wednesday, Mar 20, 2024
Reported By Admin
TATA AIG

കൊച്ചി: മുൻനിര ജനറൽ ഇൻഷൂറൻസ് സേവനദാതാക്കളായ ടാറ്റ എഐജി ജനറൽ ഇൻഷൂറൻസ് സഞ്ചാരികൾക്ക് പരിപൂർണ്ണ കവറേജ് ഉറപ്പുവരുത്തുന്ന സമ്പൂർണ്ണ യാത്ര ഇൻഷൂറൻസ് പദ്ധതിയായ ട്രാവൽ ഗാർഡ് പ്ലസ് വിപണിയിലവതരിപ്പിച്ചു. വൈവിധ്യമാർന്ന യാത്രാ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് 41 വ്യത്യസ്ത തരത്തിലുള്ള കവറേജുകൾ ഉൾക്കൊള്ളുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ട്രാവൽ ഗാർഡ് പ്ലസ്.

വ്യക്തിപരമായ ബാഗേജുകളുടെ നഷ്ടം, യാത്രയ്ക്കിടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ കൂട്ടിരിക്കാൻ എത്തുന്ന ബന്ധുവിൻറെ താമസം, യാത്ര ചെലവുകൾ, താമസം നീട്ടേണ്ടിവന്നാലുള്ള ചിലവ്, ബിസിനസ് ക്ലാസിലേക്കും മറ്റുമുള്ള അപ്ഗ്രഡേഷൻ, ഇന്ത്യയിൽ വെച്ചു സംഭവിക്കുന്ന അപകടങ്ങൾ, ഫ്ലൈറ്റ് വൈകുകയോ റദ്ദു ചെയ്യുകയോ ചെയ്താൽ ഉടനടി നൽകുന്ന നഷ്ടപരിഹാര തുക എന്നിങ്ങനെ നിരവധി സാഹചര്യങ്ങൾക്കുള്ള കവറേജ് ഉൾപ്പെടുന്നതാണ് ട്രാവൽ ഗാർഡ് പ്ലസ്. യാത്രികരുടെ ആവശ്യത്തിനനുസരിച്ച് വളരെ എളുപ്പത്തിൽ ക്ളെയിം ചെയ്യാവുന്ന രീതിയിലാണ് ഇതിലെ കവറേജുകൾ എല്ലാം തന്നെ.

പ്ലാനുകൾ ഉപഭോക്താവിൻറെ ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാം എന്നതാണ് ട്രാവൽ ഗാർഡ് പ്ലസിൻറെ പ്രത്യേകത. ക്രൂയിസ് ബണ്ടിൽ, ട്രാവൽ പ്ലസ് ബണ്ടിൽ, ആക്സിഡൻറ് ബണ്ടിൽ എന്നിങ്ങനെ മൂന്ന് അധിക ബണ്ടിലുകൾ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ക്രൂയിസ് ട്രാവലുമായി ബന്ധപ്പെട്ട, തുടർച്ചയായി സഞ്ചരിക്കുന്നതിനുള്ള കവറേജ്, കോമ കവർ, സാഹസിക സ്പോർട്ട്സ് കവർ എന്നിവ ഉൾപ്പെടുന്നതാണ് ഇത്.

ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങൾക്കനുസരിച്ച് ഇഷൂറൻസ് സേവനങ്ങൾ നൽകുന്നതിലുള്ള ടാറ്റ എഐജിയുടെ പ്രതിബദ്ധതയാണ് ട്രാവൽ ഗാർഡ് പ്ലസ് പുറത്തിറക്കിയതിലൂടെ വ്യക്തമാവുന്നതെന്ന് ടാറ്റ എഐജി ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് പ്രസിഡൻറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ സൗരവ് ജെയ്സ്വാൾ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാനുള്ള സുരക്ഷാമാർഗ്ഗമാണ് ഇതെന്നും ഓരോ സഞ്ചാരിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ഈ പോളിസി സമ്മർദ്ദരഹിതമായ യാത്ര ഉറപ്പുവരുത്തുന്നതിനാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.