- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷൂറൻസ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് ഏതു സമയത്തും തയ്യാറായിരിക്കുക എന്ന പ്രമേയവുമായി പുതിയ ബ്രാൻഡ് കാമ്പെയിനു തുടക്കം കുറിച്ചു.
ഉപഭോക്താക്കളുടെ പ്രത്യേക അവസരങ്ങളിൽ കൂടുതൽ പ്രസക്തമാകുകയും മൂല്യം നൽകുകയും ചെയ്യുന്നതിനു സഹായകമായ രീതിയിലാണ് പുതിയ പ്രമേയം. തടസങ്ങളില്ലാത്ത ജീവിതത്തിന് ഉപഭോക്താക്കളുമായി പങ്കാളിയാകുന്നത് ഇവിടെ ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. ടേം ഇൻഷൂറൻസ്, ഗാരണ്ടീഡ് ഇൻകം, ഹെൽത്ത്, വെൽനസ്, റിട്ടയർമെൻറ് പദ്ധതികൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇതോടൊപ്പം ഫലപ്രദമായി ലഭ്യമാക്കുകയും ചെയ്യുന്നു. ബ്രാൻഡ് അംബാസിഡർ നീരജ് ചോപ്രയെ മുൻനിർത്തിയാണ് ഇതിൻറെ അവതരണം.
നോക്കിയ 105 ക്ലാസിക് അവതരിപ്പിച്ചു... Read More
നവീനമായ ഇൻഷൂറൻസ്, സമ്പത്ത് സൃഷ്ടിക്കൽ, വെൽനസ്, റിട്ടയർമെൻറ് പദ്ധതികൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ തെളിഞ്ഞു കാണുന്നതെന്ന് പുതിയ ബ്രാൻഡ് പ്രമേയത്തെ കുറിച്ചു പ്രതികരിക്കവെ ടാറ്റാ എഐഎ ചീഫ് മാർക്കറ്റിങ് ഓഫിസർ ഗിരീഷ് കൽറ പറഞ്ഞു. പുതിയ കാമ്പെയിൻ ക്രിക്കറ്റ് ലോകകപ്പിനിടെ 500 ദശലക്ഷം തവണ പ്രദർശിപ്പിക്കാനായി ഡിസ്നി ഹോട്ട്സ്റ്റാറുമായി ധാരണയും ഉണ്ടാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.