- Trending Now:
കൊച്ചി: ടാറ്റാ എഐഎ പ്രവാസികൾക്കായി അമേരിക്കൻ ഡോളറിലുള്ള ലൈഫ് ഇൻഷൂറൻസ് പദ്ധതികൾ അവതരിപ്പിച്ചു. ഇതിനായി ഇന്ത്യയിലെ ആദ്യത്തെ ഇൻറർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻററായ ഗുജറാത്ത് ഇൻറർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഓഫ്ഷോർ ബ്രാഞ്ച് ആരംഭിക്കുന്നതായും പ്രഖ്യാപിച്ചു. ബ്രാഞ്ച് അതിൻറെ https://international.tataaia.com എന്ന വെബ്സൈറ്റിലൂടെ പ്രവാസികൾക്ക് യുഎസ് ഡോളറിലുള്ള ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കും.
യുഎസ് ഡോളറിൽ പോളിസി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ലൈഫ് പ്രൊട്ടക്റ്റ് സുപ്രീം എന്ന സവിശേഷ പദ്ധതിയോടെയാണ് കമ്പനി പ്രവർത്തനം ആരംഭിക്കുക. മരണം, അപകടം, അംഗഭംഗം, മാരക രോഗങ്ങൾ തുടങ്ങിയവയ്ക്ക് നൂറു വയസു വരെ പരിരക്ഷ നൽകുന്നതാണ് ഈ പോളിസി. എൻആർഐ ഉപഭോക്താക്കൾക്ക് തങ്ങളുടെ ജീവിത ശൈലി, മെഡിക്കൽ ഹിസ്റ്ററി, ജോലി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ അവരുടെ കവറേജ് ക്രമീകരിക്കുന്നതിനായി അഞ്ച് പ്ലാൻ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുപ്പു നടത്താം. ആക്സിഡൻറൽ ഡെത്ത് ബെനിഫിറ്റ്, ക്രിട്ടിക്കൽ ഇൽനെസ് കവർ, സ്ഥിരമായ വൈകല്യത്തിനുള്ള പ്രീമിയം ഒഴിവാക്കൽ തുടങ്ങിയ ആഡ്-ഓൺ ആനുകൂല്യങ്ങൾ ഉൾപ്പെടുത്താനും സൗകര്യമുണ്ട്.
ആഗോള ഇക്വിറ്റി വിപണികളിലെ നിക്ഷേപ അവസരങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം നേടാനുള്ള സാധ്യത നൽകുന്ന യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ ഉടൻ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഡിപി വേൾഡ് ഐഎൽടി20 പ്രേക്ഷകരെ വർധിപ്പിക്കാൻ സീ എൻറർടൈൻമെൻറ്... Read More
ഗിഫ്റ്റ് സിറ്റി രാജ്യത്തെ സാമ്പത്തിക സേവന മേഖലയിൽ വൻ സാധ്യതകളാണു നൽകുന്നതെന്നും വിദേശ കറൻസികളിലെ പദ്ധതികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതായും ടാറ്റാ എഐഎ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കി അയ്യർ പറഞ്ഞു. എൻആർഐ ഉപഭോക്താക്കൾക്ക് അവരുടെ കുടുംബത്തേയും പ്രതീക്ഷകളേയും സുരക്ഷിതമാക്കാനാവുന്ന വിധത്തിലുള്ള ലൈഫ് ഇൻഷൂറൻസ് പദ്ധതികൾ അവതരിപ്പിക്കാനായതിൽ ആഹ്ളാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.