- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷ്വറൻസ് 2024 വർഷത്തേക്കുള്ള ആഗോള മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി) റാങ്കിങിൽ ആറാം സ്ഥാനം നേടി. 2584 രജിസ്ട്രേഡ് എംഡിആർടി ലൈഫ് ഇൻഷ്വറൻസ് അഡൈ്വസർമാരുമായി കമ്പനി ഇന്ത്യയിൽ ഏറ്റവും മുന്നിലാണ്. എംഡിആർടി യോഗ്യത നേടിയ 1238 വനിതാ അഡൈ്വസർമാരുമായി കമ്പനി ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ ഏഴാം സ്ഥാനത്തുമാണ്.
ആഗോള തലത്തിലുള്ള ലൈഫ് ഇൻഷ്വറൻസ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ പ്രൊഫഷണലുകൾക്കായുള്ള സ്വതന്ത്ര അസോസിയേഷനാണ് മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി). 80 രാജ്യങ്ങളിൽ നിന്നായുള്ള 700 കമ്പനികളിലെ പ്രൊഫഷണലുകളാണിതിലുള്ളത്. ലൈഫ് ഇൻഷ്വറൻസ്, സാമ്പത്തിക സേവന ബിസിനസ് രംഗത്ത് മികവിൻറെ മാനദണ്ഡമായി ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടതാണ് എംഡിആർടി അംഗത്വം.
ടാറ്റാ എഐഎയുടെ എംഡിആർടി യോഗ്യതയുള്ള അഡൈ്വസർമാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 30.64 ശതമാനം വർധനവാണുണ്ടായത്. വനിതകളുടെ കാര്യത്തിൽ ഈ വർധനവ് 32.64 ശതമാനവുമാണ്.
തുടർച്ചയായി രണ്ടാമത്തെ വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ എംഡിആർടി അംഗങ്ങളുള്ള സ്ഥാപനമായും ആഗോള തലത്തിൽ ആറാം സ്ഥാനത്തുള്ള സ്ഥാപനമായും മാറാനായത് തങ്ങൾക്ക് അതീവ അഭിമാനമാണു നല്കുന്നതെന്ന് ടാറ്റാ എഐഎ പ്രൊപ്പറൈറ്ററി ബിസിനസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത് ദാവേ പറഞ്ഞു. ഉപഭോക്താക്കളോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണിതു കാണിക്കുന്നത്. ആശങ്കകളില്ലാത്ത ജീവിതം നയിക്കാൻ ഇതു തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എച്ച്എംഡി 105, എച്ച്എംഡി 110 ക്യാമ്പയിൻറെ മുഖമായി ജിമ്മി ഷെർഗിൽ... Read More
ലൈഫ് ഇൻഷ്വറൻസ് പദ്ധതികൾ ദീർഘകാല പദ്ധതികളായതിനാൽ കൃത്യമായ ഉപദേശം ലഭിക്കേണ്ടത് വളരെ ആവശ്യമാണ്. ഏറ്റവും കൂടുതൽ എംഡിആർടി അംഗങ്ങളുള്ളത് വളരെ കൃത്യമായ ഉപദേശം ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യാനും എല്ലാ വർഷവും പോളിസി പുതുക്കുന്നതുമായ ഉപഭോക്താക്കളെ ലഭിക്കുവാനും വഴിയൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.