- Trending Now:
കൊച്ചി: ഹ്യൂമൻ മൊബൈൽ ഡിവൈസിൻറെ (എച്ച്എംഡി) പുതിയ ഫീച്ചർ ഫോണുകളായ എച്ച്എംഡി 105, എച്ച്എംഡി 110 എന്നിവയുടെ പുതിയ ക്യാമ്പയിനിൻറെ മുഖമായി പ്രമുഖ നടനും നിർമാതാവുമായ ജിമ്മി ഷെർഗിൽ എത്തുന്നു.
ഔട്ട് ഓഫ് ഹോം അഡൈ്വർടൈസിങ്, സോഷ്യൽ മീഡിയ, ഡിജിറ്റൽ എന്നിവയിലൂടെ നടത്തുന്ന എച്ച്എംഡി 105, എച്ച്എംഡി 110 ഖൂബ് ചലേഗ 360ഡിഗ്രി ക്യാമ്പയിനിലാണ് ഹിന്ദി, പഞ്ചാബി സിനിമാ വ്യവസായത്തിൽ നിന്ന് ഏറെ പ്രശംസ നേടിയ നടൻ ജിമ്മി ഷെർഗിൽ പ്രത്യക്ഷപ്പെടുക.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വിശ്വസനീയവും നൂതനവുമായ ആശയവിനിമയ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള എച്ച്എംഡിയുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ജിമ്മി ഷെർഗിലുമായുള്ള ഈ സഹകരണം.
ലൈഫ് ഇതര ഇൻഷൂറൻസ് പദ്ധതികളുടെ വിതരണം വിപുലമാക്കാൻ ടാറ്റാ എഐജി-മഹീന്ദ്ര ഫിനാൻസ് ധാരണ... Read More
എച്ച്എംഡി 105, എച്ച്എംഡി 110 ഖൂബ് ചലേഗ ക്യാമ്പയിനിൻറെ മുഖമായി ജിമ്മി ഷെർഗിലിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡൻറ് രവി കുൻവാർ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരുമായുള്ള അദ്ദേഹത്തിൻറെ ബന്ധം എല്ലാവർക്കും വിശ്വസനീയമായ മൊബൈൽ അനുഭവങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയുമായി തികച്ചും യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്യൂമൻ മൊബൈൽ ഡിവൈസുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണെന്നും ഫീച്ചർ ഫോണുകൾക്ക് പേരുകേട്ടതും, എൻറെ മൂല്യങ്ങളുമായി തികച്ചും പ്രതിധ്വനിക്കുന്നതുമായ ബ്രാൻഡാണ് എച്ച്എംഡിയെന്നും ജിമ്മി ഷെർഗിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.