Sections

പത്ത് ലക്ഷം ഡൗൺലോഡുമായി ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് ആപ്

Friday, Nov 29, 2024
Reported By Admin
Tata AIA Life Insurance Mobile App Achieves 1 Million Downloads, Offering Comprehensive Digital Serv

കൊച്ചി: ഒരു ദശലക്ഷം ഡൗൺലോഡുമായി ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷൂറൻസ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസിൻറെ മൊബൈൽ ആപ്. ടാറ്റ എഐഎ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകിവരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ മൊബൈൽ ആപ്, കൺസ്യൂമർ പോർട്ടൽ, വാട്സ്ആപിലൂടെയുള്ള സേവനങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് വർദ്ധിച്ചുവരുന്ന വിശ്വാസത്തിൻറെയും ആശ്രയത്തിൻറെയും സാക്ഷ്യപത്രമായി മാറിയിരിക്കുകയാണ് ഈ നേട്ടം.

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും തങ്ങളുടെ ഇൻഷൂറൻസ് പോളിസി സംബന്ധിച്ച കാര്യങ്ങൾ ചെയ്യാൻ ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസിൻറെ മൊബൈൽ ആപിലൂടെ സാധിക്കും. തങ്ങൾക്കാവശ്യമുള്ളതെല്ലാം വിരൽത്തുമ്പിൽ ലഭ്യമാകുന്നതിനാൽ ഉപയോക്താക്കൾക്ക് ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുകയോ പോളിസി രേഖകൾ പ്രിൻറ് എടുക്കുകയോ ചെയ്യേണ്ടതില്ല.

പ്രീമിയം അടവുകൾ, ക്ളെയിം അപേക്ഷകൾ ട്രാക്ക് ചെയ്യൽ, പോർട്ട്ഫോളിയോ അപ്ഡേറ്റ്സ്, അഷ്വേർഡ് തുക സംബന്ധിച്ച വിവരങ്ങൾ, ഫണ്ടിൻറെ മൂല്യം, എൻഎവി വിശദാംശങ്ങൾ എന്നിങ്ങനെ 60ൽ അധികം സേവനങ്ങൾ എല്ലാ സമയയും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ലൈഫ് ഇൻഷൂറൻസ് മേഖലയിൽ ആദ്യമായി ആരംഭിച്ച ഉടനടി വായ്പയും ആപിലൂടെ ലഭിക്കും. തൽസമയം പണം കൈമാറ്റ പ്രക്രിയ പൂർത്തിയാക്കി ഉപഭോക്താവിനെ അത് സംബന്ധിച്ച വിവരങ്ങൾ അപ്പോൾ തന്നെ അറിയിക്കുന്നു എന്നതാണ് സവിശേഷത.

ലൈഫ് ഇൻഷൂറൻസ് സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടാതെ 12 തരം ആരോഗ്യ സൗഖ്യ സേവനങ്ങൾ ഈ ആപ് നല്കുന്നുണ്ട്. ഉപയോക്താക്കളുടെ ആരോഗ്യപൂർണ്ണമായ ജീവിതം ഉറപ്പുവരുത്താനുതകുന്നതാണ് ഈ സേവനങ്ങൾ. ഔട്ട് പേഷ്യൻറ് പരിശോധന, രോഗ നിർണ്ണയം, ഓൺലൈൻ പരിശോധന, അടിയന്തിര ചികിത്സ, വൈകാരിക സൗഖ്യം, പോഷക പരിപാലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. .

ഡിജിറ്റൽ സേവന മേഖലയെ വികസിപ്പിച്ചും നൂതനമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ടാറ്റ എ ഐ എ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ചീഫ് ടെക്നോളജി ഓഫീസറുമായ സൗമ്യ ഘോഷ് പറഞ്ഞു. ഒരു മില്യൺ ആപ് ഡൗൺലോഡ് എന്നത് ഒരു സംഖ്യ മാത്രമല്ല. ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളെ മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് അഭിസംബോധന ചെയ്യുന്നതിൽ ഞങ്ങൾ പ്രകടിപ്പിക്കുന്ന സമർപ്പണത്തെയാണ് അത് വെളിവാക്കുന്നതെന്നും സൗമ്യ ഘോഷ് പറഞ്ഞു.

ഉപയോക്തൃ സൗഹൃദമായ ഇൻറർഫേസിലും പ്രായോഗികതയിലും മികച്ച നിലവാരം പുലർത്തുന്നതിനാൽ ആൻഡ്രോയിഡിൽ 4.7 ഉം ഐഒഎസിൽ 4.6 ഉം ആണ് ആപിൻറെ റേറ്റിംഗ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.