- Trending Now:
കൊച്ചി: തമിഴ്നാട് മർക്കൻറൈൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തിൻറ ആദ്യ ത്രൈമാസത്തിൽ 261.23 കോടി രൂപ അറ്റാദായം കൈവരിച്ചു. വാർഷികാടിസ്ഥാനത്തിൽ 11.54 ശതമാനം വർധനവാണിത്. അറ്റ നിഷ്ക്രിയ ആസ്തികൾ 0.66 ശതമാനമെന്ന നിലയിലും എത്തിയിട്ടുണ്ട്. ആദ്യ ത്രൈമാസത്തിലെ ബാങ്കിൻറെ ആകെ ബിസിനസ് 9.40 ശതമാനം വർധിച്ച് 84,300 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ നിക്ഷേപങ്ങളുടെ കാര്യത്തിൽ 8.73 ശതമാനവും വായ്പകളുടെ കാര്യത്തിൽ 10.26 ശതമാനവും വർധനവാണുള്ളത്.
ബാങ്കിന് 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 12 റീജണൽ ഓഫീസുകളും 536 ശാഖകളുമാണുള്ളത്. 50 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് തൂത്തുക്കുടി ആസ്ഥാനമായ 100 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്കിനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.